മുങ്ങിയ പ്രതി പിടിയിലായി
പെരിന്തല്‍മണ്ണ: പ്രകൃതി വിരുദ്ധ പീഡനത്തിനു ശിക്ഷിക്കപ്പെട്ട ശേഷം മുങ്ങിയ പ്രതി പെരിന്തല്‍മണ്ണയില്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസില്‍ കോടതി ശിക്ഷിക്കപ്പെട്ടതിനു ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിടിയിലായത്. തിരൂര്‍ക്കാട് കൊണ്ടേത്ത് അബ്ദുനാസറാ(47)ണു പിടിയിലായത്. 1994 ഓഗസ്റ്റിലാണുസംഭവം നടന്നത്.
കേസിലെ മറ്റു പ്രതികള്‍ക്ക് രണ്ടു വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. മൂന്നാം പ്രതിയായിരുന്ന അബ്ദുന്നാസര്‍ തമിഴ്നാട്, കര്‍ണാടക, എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഷാഡോ പൊലിസിന്റെ സഹായത്തോടെയാണ് അബ്ദുന്നാസറിനെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ എ.എസ്.ഐ ഷംസുദ്ദീന്, നെവിന് പാസ്കല്‍, നസീര്‍, ഷാഡോ പൊലിസിലെ ഉദ്യോഗസ്ഥനായ അഭിലാഷ് കൈപ്പിനി എന്നിവരാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."