എസ്.ബി.ഐ എ.ടി.എം: സൗജന്യ ഉപയോഗം നാലു തവണ മാത്രം
തിരുവനന്തപുരം: ഉപഭോക്താക്കളെ നേരിട്ടു ബാധിക്കും വിധം ബാങ്ക് ഇടപാടുകളില്‍ ഇന്നു മുതല്‍ മാറ്റങ്ങള്‍ നിലവില്‍ വരുന്നു. എസ്.ബി.ഐയിലാണ് പ്രധാന മാറ്റങ്ങള്‍ നിലവില്‍ വരുന്നത്.
മാറ്റങ്ങള്‍ ഇങ്ങനെ:
1. എസ്.ബി.ഐ എ.ടി.എം സൗജന്യ ഉപയോഗം നാലു പ്രാവശ്യം
എസ്.ബി.ഐയുടെ ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് എ.ടി.എമ്മില്‍ നിന്നോ ബാങ്ക് ശാഖയില്‍നിന്നോ സൗജന്യമായി നാലു പ്രാവശ്യം മാത്രമായിരിക്കും പണം പിന്‍വലിക്കാന്‍ കഴിയുക. പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും ബാധകം.
2. ചെക്ക് 10 എണ്ണം മാത്രം:
എസ്.ബി.ഐയിലെ ബി.എസ്.ബി.ഡി അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക് ലീഫ് മാത്രമായിരിക്കും സൗജന്യമായി ലഭിക്കുക. കൂടുതല്‍ ചെക്ക് ലീഫ് വേണ്ടവര്‍ പണം നല്‍കണം. 10 ചെക്ക് ലീഫിന് 40 രൂപയും ജി.എസ്.ടിയും 25 എണ്ണത്തിന് 75 രൂപയും ജി.എസ്.ടിയും ഈടാക്കും. അടിയന്തിര ആവശ്യത്തിനുള്ള ചെക്കിന് 10 ലീഫിന് 50 രൂപയും ജി.എസ്.ടിയും നല്‍കണം. മുതിര്‍ന്ന പൗരന്മാര്ക്ക് ഇളവുണ്ട്.
3. സിന്‍ഡിക്കേറ്റ് ബാങ്ക് കോഡുകളില്‍ മാറ്റം
കനറ ബാങ്കില്‍ ലയിച്ചതിനാല്‍ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖകളുടെ ഐ.എഫ്.എസ് കോഡുകള്‍ മാറും. സിന്‍ഡിക്കേറ്റ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ പുതിയ ഐ.എഫ്.എസ്. കോഡുകള്‍ മനസിലാക്കണം
4. കോര്പറേഷന്, ആന്ധ്രാ ബാങ്ക്: പുതിയ ചെക്ക് ബുക്ക്
കഴിഞ്ഞവര്‍ഷം യൂനിയന്‍ ബാങ്കില്‍ ലയിച്ച കോര്പറേഷന് ബാങ്ക്, ആന്ധ്രാ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഇന്നു മുതല്‍ അസാധുവാകും. ഈ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ ഇനിമുതല്‍ യൂനിയന്‍ ബാങ്കിന്റെ ചെക്ക്ബുക്കാണ് ഉപയോഗിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."