കൊവാക്‌സിന്‍ ഡെല്‍റ്റ വകഭേദത്തിനെതിരേ ഫലപ്രദമെന്ന് യു.എസ്
വാഷിങ്ടണ്‍: ഭാരത് ബയോടെക് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ സമിതിയുമായി ചേര്‍ന്നു വികസിപ്പിച്ചെടുത്ത കൊവാക്‌സിന്‍ കൊവിഡിന്റെ ആല്‍ഫ-ഡെല്‍റ്റ വകഭേദങ്ങളെ നിര്‍വീര്യമാക്കുമെന്ന് യു.എസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍.ഐ.എച്ച്).
ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദമാണ് ഡെല്‍റ്റ. ആല്‍ഫ ബ്രിട്ടിഷ് വകഭേദവും. കൊവാക്‌സിനെടുത്തവരുടെ രക്തത്തിലെ സിറം പരിശോധനയില്‍ ഡെല്‍റ്റ, ആല്‍ഫ വകഭേദങ്ങളെ ഈ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്ന ആന്റിബോഡികള്‍ നിര്‍വീര്യമാക്കുമെന്ന് പഠനങ്ങളില്‍ വ്യക്തമായതായി അമേരിക്കയിലെ ഉന്നത ആരോഗ്യ ഗവേഷണ സ്ഥാപനമായ എന്‍.ഐ.എച്ച് പറയുന്നു.കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന്റെ സുരക്ഷാ വിവരങ്ങള്‍ ഈവര്‍ഷം അവസാനത്തോടെ ലഭ്യമാകും. ഈ വാക്‌സിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിലെ പരീക്ഷണഫലങ്ങളേ പുറത്തുവന്നിട്ടുള്ളൂ. മൂന്നാംഘട്ട പരീക്ഷണത്തിന്റെ പ്രസിദ്ധപ്പെടുത്താത്ത ഇടക്കാല ഫലമനുസരിച്ച് ഇതിന് കൊവിഡ് സാരമായി ബാധിച്ച് ആശുപത്രിയിലായവരില്‍ 100 ശതമാനം ഫലപ്രാപ്തിയുണ്ട്. രോഗലക്ഷണമുള്ളവരില്‍ 78 ശതമാനം ഫലപ്രാപ്തിയും.യു.എസിലുള്‍പ്പെടെ വ്യാപിക്കുന്ന ഡെല്‍റ്റ വകഭേദത്തിനെതിരേ സംരക്ഷണം നല്‍കുന്ന ആന്റിബോഡി തങ്ങളുടെ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നുവെന്ന് യു.എസിലെ മോഡേണ കമ്പനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."