മദ്റസകള്‍ മാനവ സൗഹൃദ പഠനകേന്ദ്രങ്ങള്‍: എം.എ ഖാസിം മുസ്ലിയാര്
ബദിയടുക്ക: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകള്‍ മതവിദ്യാഭ്യാസം നല്കുന്നതോടൊപ്പംതന്നെ എങ്ങനെ മാനവ സൗഹൃദം നിലനിര്‍ത്തേണ്ടതെന്നും ബോധവല്‍ക്കരിക്കുന്ന ഉത്തമ കേന്ദ്രങ്ങളാണെന്ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര് പറഞ്ഞു. ബദിയടുക്ക റൈഞ്ച് സമസ്ത മദ്റസ മാനേജ്മന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ മൂന്നുമാസം നീണ്ടുനില്‍ക്കുന്ന കാംപയിന്റെ റൈഞ്ച്തല ഉദ്ഘാടനം ബെളിഞ്ച ഹദ്ദാദ് നഗര്‍ അല്‍ മദ്റസത്തുല്‍ ഖിള്രിയ്യ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
സമസ്തയുടെ മദ്റസകള്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്നും മാനവ സൗഹൃദം നിലനില്‍ക്കുന്നത് അതിന്ന് ഉദാഹരണമാണെന്ന് അദേഹം സൂചിപ്പിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈ അധ്യയനവര്‍ഷം മുതല്‍ പരിഷ്കരിച്ച പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍, പാഠ്യപദ്ധതി സമീപനം, അധ്യാപക രക്ഷകര്‍ത്തൃബന്ധം, ശിശുസൗഹൃദ പഠനം, പഠനനിലവാരം മെച്ചപ്പെടുത്തല്‍, മദ്റസ ശാക്തീകരണം എന്നിവയെ കുറിച്ച് രക്ഷിതാക്കളെ ബോധവല്‍കരിക്കുന്നതിനുള്ള ഓറിയന്റേഷന്‍ ക്ലാസുകള്‍, മദ്റസാതലത്തില് രക്ഷാകര്‍ത്തൃ സംഗമങ്ങള്‍, മദ്റസാതലത്തില് പി.ടി.എ. കമ്മിറ്റി രൂപീകരണം, മദ്റസാപര്യടനം, മാനേജ്മെന്റ് പ്രതിനിധികള്കുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവ കാംപയിന്റെ ഭാഗമായി നടക്കും.പരിപാടിയില്‍ റൈഞ്ച് മാനേജ്മെന്റ് പ്രസിഡന്റ് അന്‍വര്‍ ഓസോണ്‍ അധ്യക്ഷനായി.
സുബൈര്‍ ദാരിമി പൈക്ക മുഖ്യ പ്രഭാഷണം നടത്തി. റഷീദ് ബെളിഞ്ചം, ഇസ്മായില്‍ ദാരിമി, ശക്കീര്‍ ബാഖവി, ഹുസൈന് ഹാജി ബേര്‍ക്ക, അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, കെ.വി അബ്ദുല്ല വൈദ്യര്, അബ്ദുല്ല മാസ്റ്റര്‍ നജാത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."