HOME
DETAILS

സംവരണപട്ടിക: ഹൈക്കോടതി നിര്‍ദേശം നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍

  
backup
July 02 2021 | 21:07 PM

42453513-2

സുനി അല്‍ഹാദി


കൊച്ചി: സംവരണനടത്തിപ്പിലെ ഗുരുതര പാകപ്പിഴ പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ച നടപടിക്രമങ്ങള്‍ പാലിക്കാതെ സംസ്ഥാനസര്‍ക്കാര്‍. സംവരണപട്ടിക പുനഃപരിശോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശം 2020 സെപ്റ്റംബര്‍ എട്ടിനാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.


സര്‍ക്കാര്‍ ജോലികളിലും മറ്റും അര്‍ഹതപ്പെട്ട പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണാനുകൂല്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. സാമൂഹ്യ-സാമ്പത്തിക-സമുദായ സര്‍വേ വിവരങ്ങള്‍ ഉടന്‍തന്നെ സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷന് നല്‍കണമെന്ന നിര്‍ദേശവും ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ആറുമാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. എന്നാല്‍, ഉത്തരവിറങ്ങി പത്ത് മാസത്തോളമായിട്ടും പട്ടിക പുനഃപരിശോധിക്കാന്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. സര്‍ക്കാരിന്റെ ഈ അനാസ്ഥമൂലം സംസ്ഥാനത്ത് 73 പിന്നോക്കവിഭാഗങ്ങള്‍ക്കാണ് ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നത്. സംവരണവിഭാഗങ്ങളുടെ ലിസ്റ്റ് പുനഃപരിശോധിക്കുന്നത് സംബന്ധിച്ച നിയമം 1993ലാണ് നിലവില്‍വന്നത്.


ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും സംവരണലിസ്റ്റ് പുനഃപരിശോധിച്ച് അര്‍ഹതയുള്ളവരെ ഉള്‍പ്പെടുത്തുകയും അര്‍ഹതയില്ലാത്തവരെ പുറത്താക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍, നിയമം പ്രാബല്യത്തില്‍വന്നതിനുശേഷം 2003ലോ 2013ലോ പട്ടിക പുനഃപരിശോധിച്ചിട്ടില്ല. ഇപ്പോള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സംവരണത്തിന് അര്‍ഹതയില്ലാത്ത പ്രബലരായ ചില വിഭാഗങ്ങള്‍ പട്ടികയില്‍നിന്ന് പുറത്താകുമെന്നതിനാല്‍ അവരെ സഹായിക്കാനാണ് അതാത് സര്‍ക്കാരുകള്‍ പട്ടിക പുനഃപരിശോധിക്കാത്തതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.


ജനസംഖ്യയില്‍ 26.9 ശതമാനം വരുന്ന മുസ്‌ലിം പിന്നോക്ക വിഭാഗത്തിന്റെ സംസ്ഥാന സര്‍വിസിലെ പ്രാതിനിധ്യം 11.4 ശതമാനം മാത്രമാണ്. ഇതിനുകാരണം 1958ല്‍ തയാറാക്കിയ സംവരണ ലിസ്റ്റ് കാലാകാലങ്ങളില്‍ പുതുക്കാത്തതാണെന്ന് സുപ്രിംകോടതി കണ്ടെത്തിയിരുന്നു. 1992ലെ സുപ്രിംകോടതി വിധിപ്രകാരം സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഏതുസമയത്തും സംവരണലിസ്റ്റ് പുനഃപരിശോധിക്കാവുന്നതാണെന്നും പത്ത് വര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധമായും പുനഃപരിശോധിക്കണമെന്നുമുണ്ട്. ഉത്തരവിറങ്ങി 30 വര്‍ഷത്തോളമായിട്ടും പട്ടിക പുനഃപരിശോധിക്കാത്തതിനെ തുടര്‍ന്ന് മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് 2019ല്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. വാദംകേട്ട സുപ്രിംകോടതി ഹരജി കേരള ഹൈക്കോടതിയുടെ പരിഗണിയ്ക്ക് വിടുകയായിരുന്നു.


ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിശദമായ വാദംകേട്ടതിനുശേഷം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് പട്ടിക പുനഃപരിശോധിക്കാന്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട് വിധിപറയുകയായിരുന്നു. എന്നാല്‍, പത്ത് മാസത്തോളമായിട്ടും വിധിന്യായത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ കേരളസര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തിരിക്കുകയാണ് മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  12 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  12 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  12 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  12 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  12 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  12 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  12 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  12 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  12 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  12 days ago