HOME
DETAILS

തെരുവുനായയുടെ കടിയേറ്റ് കോഴിക്കോട്ട് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്

  
backup
September 11, 2022 | 1:25 PM

slum-dog-bite-four-person-injury-at-calicut

 

കോഴിക്കോട്: നാദാപുരത്തും ബേപ്പൂരും തെരുവുനായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്. ബേപ്പൂര്‍ അരക്കിണറില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി വൈഗ, ഏഴാം ക്ലാസ് വിദ്യാര്‍ഥി നൂറാസ്, ഷാജുദ്ദീന്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. നാദാപുരം വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പില്‍ ജയന്റെ മകന്‍ ജയസൂര്യനാണ് കടിയേറ്റത്.

അരക്കിണര്‍ ഗോവിന്ദ വിലാസ് സ്‌കൂളിന് സമീപം കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളെയാണ് തെരുവുനായ കടിച്ചത്. വിദ്യാര്‍ഥികളെ രക്ഷിയ്ക്കാന്‍ ശ്രമിച്ച വഴിയാത്രക്കാരനെയും നായ അക്രമിച്ചു. ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം.

കടിയേറ്റ മൂന്നുപേരും ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11 മണിക്കാണ് വിലങ്ങാട് പെട്രോള്‍ പമ്പ് പരിസരത്ത് വച്ച് ആറാം ക്ലാസ്സുകാരന്‍ ജയസൂര്യയെ നായ കടിയ്ക്കുന്നത്.സഹോദരനൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുമ്പോള്‍ റോഡിലുണ്ടായിരുന്ന നായ ചാടി കടിക്കുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  a day ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  a day ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  a day ago
No Image

വി.എസിന്റെ ഓര്‍മ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് അവസാന നിമിഷം  ഒഴിവാക്കി ദേശാഭിമാനി, സാങ്കേതിക പിഴവെന്ന് വിശദീകരണം

Kerala
  •  a day ago
No Image

രാമക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പ്; പ്രധാനമന്ത്രി മൗനം വെടിയണം, മോദിക്ക് രാഹുല്‍ -ഖാര്‍ഗെയുടെ കത്ത്

National
  •  2 days ago
No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  2 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  2 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  2 days ago