HOME
DETAILS

പാര്‍ത്തീനിയം; നശിപ്പിക്കാന്‍ അടിയന്തര നടപടി വേണം

  
backup
August 24 2016 | 20:08 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%80%e0%b4%a8%e0%b4%bf%e0%b4%af%e0%b4%82-%e0%b4%a8%e0%b4%b6%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d


ഗൂഡല്ലൂര്‍: വനങ്ങളില്‍ വ്യാപിച്ച പാര്‍ത്തീനിയം വിഷചെടികള്‍ നശിപ്പിച്ച് കളയണമെന്നാവശ്യം ശക്തമാകുന്നു. നീലഗിരിയിലെ കുന്നൂര്‍, കൊലകൊമ്പ, മഞ്ചൂര്‍, കോത്തഗിരി, ഊട്ടി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, മുതുമല, മസിനഗുഡി തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ത്തീനിയം വ്യാപകമായിരിക്കുകയാണ്.
വനങ്ങളില്‍ പാര്‍ത്തീനിയം വിഷചെടികള്‍ മുളച്ച് പൊന്തിയതിനാല്‍ മറ്റ് ചെടികള്‍ വളരാതെയായിരിക്കുകയാണ്. ഇതിനാല്‍ വന്യജീവികളാണ് ഏറെ പ്രയാസത്തിലായിരിക്കുന്നത്. വന്യജീവികള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ വനത്തില്‍ ഇല്ലാത്ത സ്ഥിതിയാണുള്ളത്. വിദേശ രാജ്യങ്ങളായ അമേരിക്ക, ചൈന, ആസ്‌ത്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് 1952ലാണ് പാര്‍ത്തീനിയം വിഷചെടികള്‍ ഇന്ത്യയിലേക്ക് എത്തിയത്. മഹാരാഷ്ട്രയിലാണ് ആദ്യം ഈ ചെടികള്‍ കണ്ടുതുടങ്ങിയത്. വിദേശത്ത് നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്തതില്‍ നിന്നാണ് വിഷചെടികളുടെ വിത്തുകളും ഇവിടേക്ക് എത്തിയത്. ആസ്തമ ഉള്‍പ്പെടെയുള്ള പല മാരക രോഗങ്ങള്‍ക്ക് ഇത് കാരണമാകുകയും ചെയ്യും.
ഇവ നശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എല്ലാ ജില്ലകളിലും ഇവ നശിപ്പിച്ചിരുന്നുവെങ്കിലും നീലഗിരി ജില്ലയില്‍ ഇത് നശിപ്പിക്കാന്‍ അധികാരികള്‍ തയ്യാറായിരുന്നില്ല. അതിന്റെ പരിണിത ഫലമാണ് ഇവ വ്യാപകമാകാന്‍ കാരണമായത്. പാര്‍ത്തീനിയം വിഷചെടികള്‍ നശിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago