HOME
DETAILS

വര്‍ണാഭമായി ശോഭായാത്രകള്‍

  
backup
August 24, 2016 | 8:21 PM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%ad%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b6%e0%b5%8b%e0%b4%ad%e0%b4%be%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b4%b3



കോഴിക്കോട്: ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്ന ശോഭായാത്രകള്‍ വര്‍ണാഭമായി. ശ്രീകൃഷ്ണ ചരിത്രം വിളിച്ചോതിയ ടാബ്ലോകളും മയില്‍പ്പീലി ചൂടിയും മഞ്ഞപ്പട്ടുടുത്തും ഉറിയുടച്ച് വെണ്ണ കട്ടും അണിനിരന്ന ഉണ്ണിക്കണ്ണന്മാരും ഗോപികമാരും ദൃശ്യവിരുന്നൊരുക്കി. ശോഭായാത്ര കടന്നുപോകുന്ന വഴിയോരങ്ങളിലെല്ലാം ഭക്തിയും വിസ്മയവും വിടര്‍ന്ന കണ്ണുകളുമായി നിരവധി പേര്‍ തടിച്ചൂകൂടിയിരുന്നു. നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രാദേശിക ശോഭായാത്രകള്‍ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭയാത്രയായി മുതലക്കുളത്തെ അമ്പാടിയിലേക്ക് നീങ്ങി. വൈകിട്ട് നാലോടെയാണ് മഹാശോഭായാത്ര ആരംഭിച്ചത്. ആയിരക്കണക്കിന് ബാലികാബാലന്‍മാര്‍ കൃഷ്ണവേഷത്തില്‍ അണിനിരന്നു.
കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മഹാശോഭായാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സി.കെ ജാനു മുഖ്യപ്രഭാഷണം നടത്തി. എരഞ്ഞിപ്പാലം തായാട്ട് ഭഗവതി ക്ഷേത്രം, ഗാന്ധി റോഡ് ദുര്‍ഗാ ഭഗവതി ക്ഷേത്രം, അഴകൊടി ദേവീ ക്ഷേത്രം, മാങ്കാവ് തൃശാല ഭഗവതി ക്ഷേത്രം, കല്ലായി റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച വിവിധ ഉപശോഭായാത്രകളാണ് മഹാശോഭായാത്രയില്‍ സംഗമിച്ച് മുതലക്കുളം അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ര പരിസരത്ത് പ്രത്യേകം തയാറാക്കിയ അമ്പാടിയില്‍ പ്രവേശിച്ചത്.
അമ്പാടിയില്‍ എത്തിയ മഹാശോഭായാത്രയെ ആരതിയുഴിഞ്ഞ് സ്വീകരിച്ചു. 'തൈ വയ്ക്കാം, തണലേകാം, താപമകറ്റാം' എന്ന സന്ദേശത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മുക്തമായാണ് ഇത്തവണ പരിപാടികള്‍ സംഘടിപ്പിച്ചത്. ജില്ലയിലെ പ്രധാന നഗരങ്ങളിലും ഗ്രാമങ്ങിളിലുമെല്ലാം മഹാശോഭായാത്രകള്‍ നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  a day ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  a day ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  a day ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  a day ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  a day ago
No Image

മിന്നൽ പ്രളയത്തിൽപ്പെട്ട കാറിൽ നിന്ന് പ്രവാസികളെ രക്ഷപ്പെടുത്തി; സഊദി യുവാക്കളുടെ സാഹസികതയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

Saudi-arabia
  •  a day ago
No Image

ബിഹാര്‍ നിയമസഭ പ്രതിപക്ഷ നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്തു

National
  •  a day ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി അറസ്റ്റില്‍; മരണ സഖ്യ 15 ആയി ഉയര്‍ന്നു

National
  •  a day ago
No Image

സിപിഐ വിട്ട് പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം; കോൺഗ്രസ് സ്ഥാനാർഥിയായി പള്ളിക്കലിൽ മത്സരിക്കും

Kerala
  •  a day ago
No Image

ബിഎൽഒ അനീഷ് ജോർജിന്റെ മരണം: ജോലിഭാരം മാത്രമല്ല, സിപിഐഎം ഭീഷണിയുമുണ്ടെന്ന് കോൺഗ്രസ്

Kerala
  •  a day ago