കൊയിലാണ്ടിയില്‍ മലമ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
കോഴിക്കോട്: കൊയിലാണ്ടി മുനിസിപ്പല്‍ പ്രദേശത്തുണ്ടായ മലമ്പനി രോഗബാധയ്‌ക്കെതിരേ ആരോഗ്യവകുപ്പ് നിയന്ത്രണ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി.
കൊയിലാണ്ടി മുനിസിപ്പാലിറ്റി തിരുവങ്ങൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ്, കൊയിലാണ്ടി താലൂക്ക് ആശുപത്രി എന്നിവ സംയുക്തമായാണു കര്‍മപദ്ധതി തയാറാക്കി പ്രവര്‍ത്തനമാരംഭിച്ചത്.
ആരോഗ്യ വകുപ്പ് ഡയരക്ടറേറ്റില്‍ നിന്നു വിവിധ സംഘങ്ങളും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റും നടത്തിയ കൊതുകു സാന്ദ്രതാ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അനോഫിലസ് കൊതുകുകളുടെ ലാര്‍വകളെ കണ്ടെത്തിയ കിണറുകളില്‍ ഗപ്പി മത്സ്യം നിക്ഷേപിക്കുന്ന നടപടിയും തുടങ്ങി. തിരുവങ്ങൂര്‍ സി.എച്ച്.സിയുടെയും സമീപ ആരോഗ്യകേന്ദ്രങ്ങളിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനവും സമൂഹ രക്തപരിശോധനയും നടത്തി.
ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശ പ്രകാരം സീനിയര്‍ ബയോളജിസ്റ്റ് എസ്. വിനോദ്, മലേറിയ ഓഫിസര്‍ പ്രകാശ്കുമാര്‍, ഹെല്‍ത്ത് സൂപ്രവൈസര്‍മാരായ ചന്ദ്രശേഖരന്‍, രാധാകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."