ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടത്തിന് നാളെ ഒരു വയസ് അന്വേഷണം പ്രഹസനം; ദുരിത യാത്ര തുടരുന്നു
മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് പതിനൊന്ന് ജീവനുകള്‍ കവര്‍ന്ന ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തിന് നാളെ ഒരു വയസ്. നാട് ഓണാഘോത്തിമിര്‍പ്പില്‍ മുങ്ങിനില്‍ക്കുന്ന സമയത്താണ് മത്സ്യബന്ധനയാനത്തിന്റെ ആഘാതം നെടുകെ പിളര്‍ത്തിയ യാത്ര ബോട്ട് മുങ്ങി താഴ്ന്നത്.
ഓട്ടേറെ പേര്‍ രക്ഷപ്പെട്ടുവെങ്കിലും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപ്പെട്ടത് കുടുംബങ്ങളുടെ അത്താണിയായിരുന്നു. വെപ്പിനില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിക്ക് പുറപ്പെട്ട എം.വി ഭാരത് ബോട്ടാണ് ഉച്ചയ്ക്ക് ഒന്നരയോടെ കമാലക്കടവില്‍ ബോട്ട് ജെട്ടിക്ക് വാരകള്‍ക്കകലെ വച്ച് ദുരന്തത്തില്‍പ്പെട്ടത്. ജെട്ടിക്ക് സമീപത്തെ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച് അലക്ഷ്യമായി അമിത വേഗതയിലെത്തിയ ഇന്‍ബോര്‍ഡ് വള്ളമാണ് യാത്രാബോട്ടിനെ പിളര്‍ത്തി മുക്കി താഴ്ത്തിയത്. 38 യാത്രക്കാരുള്ള ബോട്ടില്‍ നിന്ന് 27 പേരെ രണ്ടുവിദേശികളും നാട്ടുകാരുമടക്കമുള്ളവര്‍ രക്ഷപ്പെടുത്തി.
മട്ടാഞ്ചേര നസ്രത്ത് വൈപ്പിന്‍, ചെല്ലാനം, കുമ്പളങ്ങി എന്നിവിടങ്ങളിലുള്ളവരാണ് മരണപ്പെട്ടത്. ദുരന്തദിനത്തില്‍ ആറ് പേരുടെ മൃതദേഹം കണ്ടെത്തുകയും മറ്റ് നാല് പേരുടെ മൃതദേഹം തുടര്‍ന്നുള്ള ദിനങ്ങളില്‍ കണ്ടെത്തുകയായിരുന്നു. ഒരാള്‍ ആശുപത്രിയില്‍ വെച്ചും മരണപ്പെട്ടു. ദുരന്തത്തെ തുടര്‍ന്ന് ഓണാഘോഷ മടക്കമുള്ളവ ഒഴിവാക്കി കൊച്ചിക്കാര്‍ ദുഃഖം ഏറ്റുവാങ്ങി. കൊച്ചി ബോട്ട് ദുരന്തത്തെ രാഷ്ട്രീയ കക്ഷികള്‍ പ്രചരണായുധമാക്കി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയെങ്കിലും പിന്നിടിത് വിസ്മരിക്കപ്പെടുകയും ചെയ്തു.സാമുഹ്യസാംസ്‌ക്കാരിക സംഘടനകള്‍ ദുരന്തത്തിന് ആദരാഞ്ജലിയിലുമൊരുക്കി. സര്‍ക്കാര്‍ നഗരസഭാ ഭരണ കൂടങ്ങള്‍ മരിച്ചവരുടെ കുടുംബത്തിന് ലക്ഷങ്ങള്‍ നല്കിയും പരിക്കേറ്റവര്‍ക്ക് പതിനായിരങ്ങള്‍ നല്കിയും ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെട്ടു.
പൊലിസ് എ.ഡി.ജി.പിയടക്കമുള്ള വിവിധ തല ഏജന്‍സികള്‍ കൊച്ചി ബോട്ട് ദുരന്തത്തെ കുറിച്ച് നടത്തിയ അന്വേഷണങ്ങള്‍ പ്രഹസനമാകുകയും യാത്രാബോട്ടിന്റെ കാലപഴക്കം ചുണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ശാശ്വത പരിഹാരമാകാതെ അഴിമുഖ ബോട്ട് യാത്രാ ഇന്നും ഭീതിയിലാണന്നാണ് വെളിവാക്കുന്നത്.ദുരന്തത്തിന് ശേഷവും ഫോര്‍ട്ട്‌കൊച്ചി അഴിമുഖത്ത് നിന്ന് ജങ്കാര്‍ കടലിലേക്ക് ഒഴുകിയ സംഭവം കൊച്ചിയെ വീണ്ടും ഞെട്ടിച്ചു.
നിറയെ യാത്രക്കാരുമായി പോയ ജങ്കാര്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് കരയിലെത്തിച്ചത്. ഫോര്‍ട്ട്‌കൊച്ചി എറണാകുളം യാത്ര ബോട്ട് നേവി പരിശീലന ബോട്ട് ഉയര്‍ത്തിയ ഓളത്തില്‍ ആടിയുലഞ്ഞതും ഇതിന് ശേഷമാണ്. യാത്ര ഇതര ജലയാനങ്ങളുടെ അമിത വേഗതയും അലക്ഷ്യമായ വരവുമൊക്കെയാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. ഇത് നിയന്ത്രിക്കുന്നതിന് ഇന്നും സംവിധാനങ്ങള്‍ ഒന്നും ഒരിക്കിയിട്ടില്ലയെന്നത് അധികൃതരുടെ അനാസ്ഥയാണ് വെളിപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."