മാലദ്വീപും ഖത്തറും അതിര്‍ത്തി തുറന്നു; സഊദി പ്രവാസികള്‍ പ്രതീക്ഷയില്‍
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കുമെന്ന ഖത്തറിന്റെയും മാലദ്വീപിന്റെയും തീരുമാനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് സഊദി പ്രവാസികള്‍.
ഈമാസം 15 മുതല്‍ ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കുമെന്ന് മാലദ്വീപ് തീരുമാനം പുറത്തുവന്നതിനു പിന്നാലെ ഖത്തറിലേക്ക് വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസയിലടക്കം പ്രവേശനം അനുവദിക്കുമെന്ന തീരുമാനവും പുറത്തുവന്നു. നിലവില്‍ ദൂരെയുള്ള വിവിധ രാജ്യങ്ങള്‍ ചുറ്റിത്തിരിഞ്ഞാണ് സഊദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ എത്തിച്ചേരുന്നത്. ഇനി മാലദ്വീപിലൂടെയും ഖത്തറിലൂടെയും ചെലവ് കുറഞ്ഞ് ഇന്ത്യക്കാര്‍ക്ക് സഊദിയിലെത്താം.
മാലദ്വീപിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളും 15 മുതല്‍ അന്താരാഷ്ട്ര യാത്രയ്ക്കായി തുറന്നു പ്രവര്‍ത്തിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചിട്ടുണ്ട്. കൊവിഡ് 19 വ്യാപിക്കുന്നതിനെതിരേ മുന്‍കരുതല്‍ നടപടികളോടെയായിരിക്കും അതിര്‍ത്തികള്‍ തുറക്കുന്നതെന്നും യഥാസമയം അവലോകനം ചെയ്യുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. അതേസമയം ഇന്ത്യയുള്‍പ്പെടെ സൗത്ത് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് മാലദ്വീപിലെ ജനവാസമേഖലകളില്‍ താമസം അനുവദിക്കുകയില്ല. ടൂറിസ്റ്റ് റിസോര്‍ട്ടുകളില്‍ ആയിരിക്കും അനുവദിക്കുക. ഇത് ചെലവ് അല്‍പം ഉയര്‍ത്താന്‍ കാരണമാകുമെങ്കിലും സഊദി പ്രവാസികള്‍ക്ക് ആശ്വാസം തന്നെയാകും. നിലവില്‍ ഖത്തറില്‍ നിന്ന് സഊദിയിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. കര മാര്‍ഗവും വ്യോമ മാര്‍ഗവും സഊദിയിലേക്കും തിരിച്ചും യാത്ര ചെയ്യാം. ഇതോടൊപ്പം ഖത്തറിലേക്ക് ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസ ലഭ്യമാകുകയും ചെയ്യുന്നതോടെ ഖത്തറിലെത്തി സഊദിയിലേക്ക് കര, വ്യോമ മാര്‍ഗങ്ങള്‍ വഴി പ്രവേശിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് സഊദി പ്രവാസികള്‍. ഖത്തറിലേക്ക് വിസിറ്റിങ് വിസയില്‍ പോയി 14 ദിവസം കഴിഞ്ഞ് സൗദിയിലേക്ക് പോകല്‍ വളരെ എളുപ്പമാണെന്നതാണു വലിയ പ്രതീക്ഷ നല്‍കുന്നത്. അതോടൊപ്പം വാക്‌സിനെടുത്തവര്‍ക്ക് ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈയ്ന്‍ ആവശ്യമില്ലെന്നത് ചെലവ് കുറക്കുന്നതിനും സഹായകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."