വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച: മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
പെരുമ്പാവൂര്‍: വിജിലന്‍സ് ചമഞ്ഞ് പെരുമ്പാവൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും കവര്‍ച്ച നടത്തിയ കേസില്‍ മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കണ്ണൂര്‍ സ്വദേശികളായ മൂന്ന് പേരാണ് പൊലിസ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ് ദിവസം അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെ കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
പെരുമ്പാവൂര്‍ എം.എച് കവലയില്‍ താമസിക്കുന്ന ചെന്താര അജിംസ് (36) കോട്ടപ്പുറം ആലങ്ങാട് മുട്ടുങ്ങല്‍ സനൂപ് (26) കടുങ്ങല്ലൂര്‍ മുപ്പത്തടം വട്ടപ്പന പറമ്പില്‍ റഹീസ് (20) എന്നിവരെയാണ് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തങ്കിലും കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പൊലിസ് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി.
കവര്‍ച്ച നടത്തിയ സംഘത്തിലെ മുഴുവന്‍ പ്രതികളും പൊലിസ് വലയിലായതായാണ് സൂചന. ഇതുവരെ കേസില്‍ ആറ് പേര് കസ്റ്റഡിയിലുള്ളതായി പൊലിസ് പറഞ്ഞു. ഇവരെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. കവര്‍ച്ചാ സംഘത്തില്‍പ്പെട്ടവരെല്ലാം നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."