നിയന്ത്രണമില്ലാതെ പെരുകുന്നു: കൂടുതല്‍ പെരുമ്പാമ്പുകളെ പിടികൂടുന്നവര്‍ക്ക് 10,000 ഡോളര്‍ സമ്മാനം പ്രഖ്യാപിച്ച് ഫ്‌ലോറിഡ
ഫ്‌ലോറിഡ: എവര്‍ഗ്ലെയ്ഡില്‍ നിയന്ത്രിതമില്ലാതെ പെരുകിക്കൊണ്ടിരിക്കുന്ന ബര്‍മീസ് പൈത്തോണുകളെ പിടികൂടുന്നതിനുള്ള മത്സരത്തിന് വെള്ളിയാഴ്ച തുടക്കം കുറിച്ചു. ഫ്‌ലോറിഡാ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഇതുവരെ 450 പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പൈത്തോണിനെ പിടികൂടുന്നവര്‍ക്ക് 10,000 ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.
ബര്‍മീസ് പൈത്തോണ്‍ ഫ്‌ളോറിഡയുടെ സ്വന്തമല്ലെന്നും, ഇവ പെരുകുന്നത് പക്ഷികളെയും ഉരഗജീവികളെയും ദോഷകരമായി ബാധിക്കുമെന്നതിനാലാണ് ഇവയെ പിടികൂടി നശിപ്പിക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്.
2000 മുതല്‍ ഫ്‌ലോറിഡാ സംസ്ഥാനത്ത് നിന്നു 13,000 ബര്‍മീസ് പൈത്തോണിനെ പിടികൂടി നശിപ്പിച്ചിട്ടുണ്ട്. ഫ്‌ലോറിഡയിലെ എവര്‍ഗ്ലേയ്ഡ് പെരുമ്പാമ്പുകളുടെ പറുദീസയായിട്ടാണ് അറിയപ്പെടുന്നത്. നൂറുകണക്കിന് ബര്‍മീസ് പൈത്തോണിനെ ഈ മത്സരത്തില്‍ പിടികൂടാന്‍ ആകുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."