ജില്ലയില്‍ സി.പി.ഐ- സി.പി.എം തുറന്ന പോരിലേക്ക്
കൊച്ചി: ജില്ലയില്‍ നിലനിന്നിരുന്ന സി.പി.ഐ, സി.പി.എം ശീതസമരം പരസ്യ പോരിലേക്ക് നീങ്ങി. പാര്‍ട്ടിവിട്ടവരെ ചൊല്ലിയുള്ള ആരോപണപ്രത്യാരപണങ്ങളാണ് പോര് രൂക്ഷമാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശികമായി സംഘര്‍ഷാവസ്ഥ കുറേനാളാളായി നിലനില്‍ക്കുകയാണ്. ഇതിനിയടയിലാണ് സി.പി.എം വിട്ട ചില പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നത്. സി.പി.ഐ ആകട്ടെ ഈ പരിപാടി ജില്ലാ സമ്മേളനമായി നടത്തിയത് സി.പി.എമ്മിനെ ചൊടിപ്പിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം നടക്കാവില്‍ സി.പി.എം ബഹുജനറാലി നടത്തിയിരുന്നു. ഇതിന്റെ സമാപന സമ്മേളത്തില്‍ സി.പി.എം ജില്ലാസെക്രട്ടറി പി രാജീവിന്റെ പ്രസംഗത്തിനു മറുപടിയുമായി സി.പി.ഐ ജില്ലാനേതൃത്വം രംഗത്തെത്തി. സി.പി.ഐയിലെ അസംതൃപ്തരെ സി.പി.എം വിളിച്ചാല്‍ സി.പി.ഐ ജില്ലയില്‍ ഇല്ലാതാകുമെന്നായിരുന്നു പി രാജീവ് പറഞ്ഞത്. കൂടാതെ ഒട്ടേറെ സി.പി.ഐ നേതാക്കള്‍ തങ്ങളെ വിളിക്കണമെന്നാവശ്യവുമായി സി.പി.എമ്മിനെ സമീപിക്കുന്നുണ്ടെന്നും പി രാജീവ് പറഞ്ഞിരുന്നു.
ഇതിനെതിരെ ശക്തമായ പ്രതികരണവുമായ് സി.പി.ഐ ജില്ലാസെക്രട്ടറി പി രാജു രംഗത്ത് എത്തിക്കഴിഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി മാത്രമേ കാണുന്നുള്ളൂവെന്ന് പി രാജു പറഞ്ഞു. സി.പി.ഐയെക്കുറിച്ചും സി.പി.ഐയുടെ ചരിത്രത്തെക്കുറിച്ചും വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടു മാത്രം പറഞ്ഞതാകാമെന്നാണ് കരുതുന്നത്.
സി.പി.എം ഒന്നു വിളിച്ചാല്‍ ഓടിച്ചെന്ന് സി.പി.എം കൂടാരത്തില്‍ അണിയുന്നവരല്ല സി.പി.ഐക്കാര്‍ എന്ന സാമാന്യധാരണ പോലും സി.പി.എം ജില്ലാ സെക്രട്ടറിക്ക് ഉണ്ടാകാതെ പോയതില്‍ ദുഖിക്കുന്നു. സി.പി.എം ജില്ലാ സെക്രട്ടറി വിദ്യാസമ്പന്നനാണ് എന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. പക്ഷേ, അദ്ദേഹത്തിന് ഒന്നു മുതല്‍ ഏഴുവരെ എണ്ണാന്‍ മാത്രമേ അറിയൂ. സി.പി.എമ്മില്‍ നിന്ന് ഏഴുപേര്‍ മാത്രമാണ് പോയതെന്നാണ് അദ്ദേഹം എവിടെയും പറയുന്നതെന്ന് പി രാജു പറഞ്ഞു.
സി.പി.എം സഖാക്കളെ വിളിച്ചുനടക്കേണ്ട ആവശ്യം സി.പി.ഐക്ക് ഇല്ല. സ്വന്തം അടിത്തറ ഇളകുമ്പോള്‍ നടക്കുന്ന ജല്പനം മാത്രമായിട്ടേ സി.പി.എമ്മിന്റെ പ്രസ്താവനയെ കാണുന്നുള്ളൂ. ഉദയംപേരൂരിലും എളങ്കുന്നപ്പുഴയിലും കൊച്ചിയിലും ആമ്പല്ലൂരും നെടുമ്പാശ്ശേരിയിലും ശ്രീമൂലനഗരത്തും കാഞ്ഞൂരും നേര്യമംഗലത്തും പൈങ്ങോട്ടൂരും ചെങ്ങമനാടും പാനായിക്കുളത്തും തൃക്കാക്കരയിലും മുടക്കുഴയിലും വെങ്ങോലയിലുമായി നൂറുകണക്കിനു സി.പി.എം പാര്‍ട്ടി മെമ്പര്‍മാരും വര്‍ഗ്ഗ ബഹുജന സംഘടനാ പ്രവര്‍ത്തകരും സി.പി.ഐയില്‍ ചേര്‍ന്നു കഴിഞ്ഞു. ഈ വരവ് തുടരുകയാണ്.
വരുന്ന ഒരു മാസത്തിനുള്ളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇനിയും നൂറുകണക്കിന് സഖാക്കള്‍ സി.പി.ഐയില്‍ ചേരുവാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് തങ്ങളുടെ അണികള്‍ ചോര്‍ന്നു പോകുന്നുവെന്ന് സ്വയം വിമര്‍ശനപരമായി പരിശോധന നടത്തുന്നതിനു പകരം സിപിഐയുടെ മേല്‍ ആരോപണം ഉന്നയിച്ചിട്ട് യാതൊരു പ്രയോജനവും ഇല്ല.
സി.പി.എം, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു അംഗങ്ങളായ 2000ല്‍ അധികം സഖാക്കള്‍ ഇതിനകം സി.പി.ഐയില്‍ ചേര്‍ന്നുകഴിഞ്ഞതായും പി രാജു പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി തയ്യാറാണെങ്കില്‍ ഈ പ്രദേശങ്ങളിലെല്ലാം സൗഹൃദപ്രകടനം സി.പി.എം വിട്ടവരുടെ മാത്രമായി നടത്താം.
നിങ്ങളുടെ ഏഴ് പേരാണോ ഞങ്ങള്‍ പറയുന്നതാണോ ശരിയെന്ന് ഇതിലൂടെ ബോധ്യം വരും. തൃപ്പൂണിത്തുറ എം.എല്‍.എ എം സ്വരാജ് സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസില്‍ വന്നു പറഞ്ഞത് സി.പി.എമ്മില്‍ ഗ്രൂപ്പിസവും വ്യക്തിപൂജയുമാണ്, സി.പി.ഐയുടെ സമ്പൂര്‍ണ്ണമായ സഹായം ഉണ്ടെങ്കിലേ വിജയിക്കാനാവൂ എന്നതും മറക്കാന്‍ സമയമായിട്ടില്ലല്ലോയെന്ന് പി രാജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."