HOME
DETAILS

കാനഡ പോയാല്‍ 'അയര്‍ലാന്റ്'; മൂന്ന് മേഖലകളില്‍ വരാനിരിക്കുന്നത് വമ്പന്‍ തൊഴിലവസരങ്ങള്‍

  
backup
August 30 2023 | 02:08 AM

new-job-and-career-vacencies-in-ireland

കാനഡ പോയാല്‍ 'അയര്‍ലാന്റ്'; മൂന്ന് മേഖലകളില്‍ വരാനിരിക്കുന്നത് വമ്പന്‍ തൊഴിലവസരങ്ങള്‍

വിദേശ വിദ്യാഭ്യാസ മേഖല വലിയ രീതിയില്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണ്. കൂണ്‍ പൊട്ടി മുളക്കുന്നത് പോലെയാണ് നമ്മുടെ നാട്ടില്‍ കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങള്‍ തുറക്കുന്നത്. ചുരുങ്ങിയ കാലയളവില്‍ തന്നെ കേരളത്തില്‍ നിന്ന് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയിട്ടുള്ളത്.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് തെരഞ്ഞെടുക്കുന്ന പ്രധാന രാജ്യങ്ങളായിരുന്നു യു.കെ, യു.എസ്.എ, കാനഡ. ജര്‍മ്മനി എന്നിവ. ഇതില്‍ കാനഡ എല്ലാ കാലത്തും യുവാക്കളുടെ ഇഷ്ടപ്പെട്ട രാജ്യങ്ങളിലൊന്നു തന്നെയായിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ച് കാലങ്ങളായി കാനഡയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നുവെന്ന തരത്തില്‍ വാര്‍ത്തകളും പുറത്തുവന്നിരുന്നു. കൂട്ടത്തില്‍ വാടക വീടുകളുടെ ദൗര്‍ലഭ്യവും വിദേശികള്‍ക്ക് കാനഡയോടുള്ള പ്രിയം കുറയുന്നതിന് കാരണമായെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ വരും നാളുകളില്‍ ഈ പ്രതിസന്ധി മറികടക്കുമെന്നു തന്നെയാണ് മലയാളികളും പ്രതീക്ഷ വെക്കുന്നത്.

ഈ സാഹചര്യത്തില്‍ ഉപരി പഠനത്തിനും തൊഴിലിനുമായി മറ്റ് സാധ്യതകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് യുവാക്കള്‍. അമേരിക്കന്‍ ഭൂഖണ്ഡത്തിന് പുറത്തേക്കും, ഏഷ്യയിലേക്കുമൊക്കെ അന്വേഷണം വ്യാപിപ്പിക്കുകയാണ് പലരും.

ഉപരി പഠനത്തിനും ജോലിക്കും വലിയ സാധ്യതകളുള്ള മറ്റ് പല രാജ്യങ്ങളും ഉണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. അക്കൂട്ടത്തില്‍ കുടിയേറ്റക്കാരുടെ പുതിയ മേച്ചില്‍പുറമായി മാറിയിരിക്കുകയാണ് അയര്‍ലാന്റ്. ഇന്ത്യന്‍ വിദ്യാര്‍ഥികളടക്കം നിരവധി വിദേശികള്‍ ഇതിനോടകം ജോലിക്കും പഠനത്തിനുമായി അയര്‍ലാന്റിലേക്ക് ചേക്കേറിയിട്ടുണ്ടെന്നാണ് ഈ മേഖലയില്‍ പഠനം നടത്തുന്നവര്‍ വ്യക്തമാക്കുന്നത്. ജീവിത സൗകര്യങ്ങള്‍, മെച്ചപ്പെട്ട വിദ്യാഭ്യാസം, പ്രകൃതി സൗന്ദ്ര്യം, രാജ്യത്തിന്റെ സംസ്‌കാരം ഇവയെല്ലാമാണ് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ അയര്‍ലാന്റിന് ഡിമാന്‍ഡ് കൂട്ടുന്നത്. കൂട്ടത്തില്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിലവില്‍, 32,000ലധികം അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ ഐറിഷ് സര്‍വ്വകലാശാലകളില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് കണക്ക്.

യൂണിവേഴ്‌സിറ്റികള്‍
യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിന്‍, മൈനൂത്ത് യൂണിവേഴ്‌സിറ്റി, ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റി, ട്രിനിറ്റി കോളജ് ഡബ്ലിന്‍, യൂണിവേഴ്‌സിറ്റി കോളജ് കോര്‍ക്, യൂണിവേഴ്‌സിറ്റി ഓഫ് ഗാല്‍വേ തുടങ്ങിയ അന്താരാഷ്ട്ര നിലവാരമുള്ള നിരവധി യൂണിവേഴ്‌സിറ്റികള്‍ അയര്‍ലാന്റിലുണ്ട്. അക്കാദമിക് മികവിന്റെയും ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഇവിടങ്ങളില്‍ പ്രവേശനം നേടാന്‍ സാധിക്കും.

അയര്‍ലാന്റില്‍ കഴിഞ്ഞ കുറച്ച് നാളുകളായി നിരവധി തൊഴിലവസരങ്ങളാണ് ഉയര്‍ന്നുവരുന്നത്. മറ്റ് രാജ്യങ്ങളില്‍ തൊഴില്‍ മേഖലകള്‍ കുറയുന്നുണ്ടെങ്കിലും അയര്‍ലാന്റിനെ സംബന്ധിച്ച് തൊഴില്‍ മേഖല നാള്‍ക്കുനാള്‍ വികസിച്ച് കൊണ്ടിരിക്കുകയാണ്.

ടെക്
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും, ടെലികമ്മ്യൂണിക്കേഷനും രാജ്യത്തെ ഏറ്റവും ഡിമാന്‍ഡുള്ള തൊഴില്‍ മേഖലകളായി വികസിച്ചു കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് തലസ്ഥാനമായ ഡബ്ലിനില്‍. ഗൂഗിള്‍, ലിങ്ക്ഡ്ഇന്‍, മൈക്രോസോഫ്റ്റ് എന്നിവയുള്‍പ്പെടെ മികച്ച 20 ആഗോള ടെക് കമ്പനികളില്‍ 16 എണ്ണത്തിനും അയര്‍ലന്‍ഡിന് ഓഫീസുകളുണ്ട്. സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ മുതല്‍ ബിസിനസ്സ് അനലിസ്റ്റുകള്‍ വരെയുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ ഇവിടെ നിരവധിയാണ്. മികച്ച ശമ്പളവും, തൊഴില്‍ പരിസരവുമാണ് അയര്‍ലാന്റിലെ മറ്റൊരു പ്രത്യേകത.

ആരോഗ്യ മേഖല

എല്ലാ യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ അയര്‍ലാന്റിലും ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതകളുള്ള മേഖലയാണ് ഹെല്‍ത്ത് കെയര്‍. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഗവേഷകര്‍, ഫാര്‍മസ്യൂട്ടിക്കല്‍ വിദഗ്ധര്‍ എന്നിവര്‍ക്കാണ് ഡിമാന്റ് കൂടുതല്‍.അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ നിക്ഷേപത്തിനുള്ള ഏറ്റവും മികച്ച യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് അയര്‍ലന്റ്.ഫൈസര്‍, ആസ്ട്രസെനെക്ക ഉള്‍പ്പെടെ മികച്ച 10 ആഗോള ഫാര്‍മസ്യൂട്ടിക്കല്‍, ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ എട്ടെണ്ണവും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍ രംഗത്ത് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വേഗത്തില്‍ ജോലി നേടുന്നതിനുള്ള സാധ്യതയാണ് ഇതിലൂടെ ലഭ്യമാവുന്നത്.

മാത്രമല്ല ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആറ് മരുന്നുകളും ഇപ്പോള്‍ അയര്‍ലന്റിലാണ് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കമ്പനികളിലെ ഗവേഷണം അടക്കമുള്ള കാര്യങ്ങള്‍ ബയോടെക്‌നോളജി, മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ മേഖലകളില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്.

എഞ്ചീനീയറിങ്

സിവില്‍, സ്‌ട്രെക്ചറല്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍മാര്‍ക്ക് രാജ്യത്ത് ഡിമാന്റ് ഏറി വരികയാണ്. റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡുണ്ട്. ഹരിത ഊര്‍ജത്തത്തോടും സുസ്ഥിര പ്രവര്‍ത്തന രീതികളോടും അയര്‍ലന്‍ഡ് കാണിക്കുന്ന പ്രതിബദ്ധത റിന്യൂവബിള്‍ എനര്‍ജി എന്‍ജിനീയര്‍മാരുടെയും എന്‍വയമെന്റല്‍ സ്‌പെഷ്യലിസ്റ്റുകളുടെയും ആവശ്യകത വര്‍ധിപ്പിക്കുന്നുവെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ന് നേരിയ മഴക്ക് സാധ്യത

uae
  •  14 days ago
No Image

‌‌സഊദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡണ്ട്

uae
  •  14 days ago
No Image

സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ: വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുക്കാൻ തടസമാകും

Kerala
  •  14 days ago
No Image

വളപട്ടണം കവർച്ച:  പ്രതി അയൽവാസി, പിടിയിൽ

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  14 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  14 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  14 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  14 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  14 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  14 days ago