ഐപിഎല്ലില്‍ ഇന്ന് ഇരട്ട പോരാട്ടം; ഡല്‍ഹി പഞ്ചാബിനേയും കൊല്‍ക്കത്ത ഹൈദരാബാദിനെയും നേരിടും
ഐപിഎല്‍ ടൂര്‍ണമെന്റില്‍ രണ്ടാം ദിനമായ ഇന്ന് ഇരട്ട മത്സരങ്ങള്‍ അരങ്ങേറും. വൈകിട്ട് 3.30 ന് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് ഡല്‍ഹിയേയും 7.30 ന് തുടങ്ങുന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത ഹൈദരാബാദിനെയും നേരിടും. സീനിയര്‍ താരം ശിഖര്‍ ധവാന്റെ നേതൃത്വത്തിലാണ് പഞ്ചാബ് കളത്തിലിറങ്ങുന്നത്. മറുവശത്ത്, കാറപകടത്തില്‍ ചികിത്സയിലായിരുന്ന ഋഷഭ് പന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയാണ്. നേരത്തെ പന്തിന് ബിസിസിഐ ഫിറ്റ്‌നസ് ക്ലിയറന്‍സ് അനുവാദിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. അതിനുശേഷമാണ് പന്തിന്റെ തിരിച്ചുവരവ് വാര്‍ത്ത കൂടുതല്‍ സജീവമായത്. റബാദയുടെ ഫോമിനനുസരിച്ചാണ് പഞ്ചാബിന്റെ സാധ്യതകളിരിക്കുന്നത്. ഒപ്പം ലിവിങ്സ്റ്റണും റൂസ്സോയും ചേരുമ്പോള്‍ ടീം കൂടുതല്‍ ബാലന്‍സ്ഡ് ആവുന്നുണ്ട്.
ഡല്‍ഹി ടീം:
ഋഷഭ് പന്ത്(ക്യാപ്റ്റന്‍),പ്രവീണ്‍ ദുബെ,ഡേവിഡ് വാര്‍ണര്‍,വിക്കി ഓസ്റ്റ്വാള്‍,പൃഥ്വി ഷാ,ആന്റിച്ച് നോര്‍ട്ട്‌ജെ,അഭിഷേക് പോറെല്‍,കുല്‍ദീപ് യാദവ്,അക്‌സര്‍ പട്ടേല്‍,ലുങ്കി എന്‍ഗിഡി,ലളിത് യാദവ്,ഖലീല്‍ അഹമ്മദ്,മിച്ചല്‍ മാര്‍ഷ്,ഇഷാന്ത് ശര്‍മ്മ,യാഷ് ദുല്‍,മുകേഷ് കുമാര്‍,ഹാരി ബ്രൂക്ക്,ട്രിസ്റ്റന്‍ സ്റ്റബ്‌സ്,റിക്കി ഭുയി,കുമാര്‍ കുശാഗ്ര,റാസിഖ് ദാര്‍,ജേ റിച്ചാര്‍ഡ്‌സണ്‍,
സുമിത് കുമാര്‍,ഷായ് ഹോപ്പ്,സ്വസ്തിക ചിക്കര
പഞ്ചാബ് ടീം:
ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍),മാത്യു ഷോര്‍ട്ട്,പ്രഭ്‌സിമ്രാന്‍ സിംഗ്,ജിതേഷ് ശര്‍മ്മ,സിക്കന്ദര്‍ റാസ,ഋഷി ധവാന്‍,ലിയാം ലിവിംഗ്സ്റ്റണ്‍,അഥര്‍വ തൈഡെ,അര്‍ഷ്ദീപ് സിംഗ്,നഥാന്‍ എല്ലിസ്,സാം കുറാന്‍,കാഗിസോ റബാഡ,ഹര്‍പ്രീത് ബ്രാര്‍,രാഹുല്‍ ചാഹര്‍,ഹര്‍പ്രീത് ഭാട്ടിയ,വിദ്വത് കവേരപ്പ,
ശിവം സിംഗ്,ഹര്‍ഷല്‍ പട്ടേല്‍,ക്രിസ് വോക്‌സ്,അശുതോഷ് ശര്‍മ്മ,വിശ്വനാഥ് പ്രതാപ് സിംഗ്,ശശാങ്ക് സിംഗ്,തനയ് ത്യാഗരാജന്‍,പ്രിന്‍സ് ചൗധരി,റിലി റൂസ്സോ
രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നേരിടുന്നത് ഹൈദരാബാദിനെയാണ്. കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സിലാണ് മത്സരം. വേള്‍ഡ് കപ്പ് വിജയത്തിനുശേഷം ക്യാപ്റ്റനായി ഇന്ത്യയില്‍ വീണ്ടും കളിക്കുകയാണ് പാറ്റ് കമ്മിന്‍സ്. ഇത്തവണ അദ്ദേഹം ഹൈദരാബാദിനെയാണ് നയിക്കുന്നത്. ചെറിയ സ്റ്റേഡിയത്തിലാണ് കളിയെന്നതിനാല്‍ തന്നെ മത്സരത്തില്‍ റണ്‍മല പിറക്കുമെന്ന് കരുതാം.
കൊല്‍ക്കത്ത ടീം:
ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍),നിതീഷ് റാണ,റിങ്കു സിംഗ്,റഹ്മാനുള്ള ഗുര്‍ബാസ്,സുനില്‍ നരെയ്ന്‍,ജേസണ്‍ റോയ്,സുയാഷ് ശര്‍മ്മ,അനുകുല്‍ റോയ്,ആന്ദ്രെ റസ്സല്‍,വെങ്കിടേഷ് അയ്യര്‍,ഹര്‍ഷിത് റാണ,വൈഭവ് അറോറ,വരുണ്‍ ചക്രവര്‍ത്തി,കെ എസ് ഭരത്,ചേതന്‍ സ്‌കറിയ,മിച്ചല്‍ സ്റ്റാര്‍ക്ക്,അംഗൃഷ് രഘുവംശി,രമണ്‍ദീപ് സിംഗ്,ഷെര്‍ഫാന്‍ റഥര്‍ഫോര്‍ഡ്,മനീഷ് പാണ്ഡെ,മുജീബ് റഹ്മാന്‍,ഗസ് അറ്റ്കിന്‍സണ്‍,സാക്കിബ് ഹുസൈന്‍
ഹൈദരാബാദ് ടീം:
പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍),ഐഡന്‍ മര്‍ക്രം,അബ്ദുള്‍ സമദ്,രാഹുല്‍ ത്രിപാഠി,ഗ്ലെന്‍ ഫിലിപ്‌സ്,ഹെന്റിച്ച് ക്ലാസന്‍,മായങ്ക് അഗര്‍വാള്‍,അന്‍മോല്‍പ്രീത് സിംഗ്,ഉപേന്ദ്ര യാദവ്,നിതീഷ് റെഡ്ഡി,ഷഹബാസ്അഹമ്മദ്,അഭിഷേക് ശര്‍മ്മ,മാര്‍ക്കോ ജാന്‍സെന്‍,വാഷിംഗ്ടണ്‍ സുന്ദര്‍,സന്‍വീര്‍ സിംഗ്,ഭുവനേശ്വര്കുമാര്‍,മായങ്ക് മാര്‍ക്കണ്ഡേ, ഉംറാന്‍ മാലിക്,ടി നടരാജന്‍, ഫസഹഖ് ഫാറൂഖി,ട്രാവിസ് ഹെഡ്,വനിന്ദു ഹസരംഗ,,ജയദേവ് ഉനദ്കട്ട്,ആകാശ് മഹാരാജ് സിംഗ്,ഝാതവേദ് സുബ്രഹ്മണ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."