HOME
DETAILS

'കൊടുത്ത നെല്ലിന്റെ പണത്തിനായി ഉപവാസമിരിക്കേണ്ടി വരുന്നവരുടെ മക്കളെങ്ങിനെയാണ് സാറേ കൃഷിക്കാരാവുന്നത്' മന്ത്രിമാരെ വേദിയിലിരുത്തി തുറന്നടിച്ച് ജയസൂര്യ

  
backup
August 30 2023 | 07:08 AM

jayasurya-viral-speech-about-farmers-issue12

'കൊടുത്ത നെല്ലിന്റെ പണത്തിനായി ഉപവാസമിരിക്കേണ്ടി വരുന്നവരുടെ മക്കളെങ്ങിനെയാണ് സാറേ കൃഷിക്കാരാവുന്നത്' മന്ത്രിമാരെ വേദിയിലിരുത്തി തുറന്നടിച്ച് ജയസൂര്യ

കളമശ്ശേരി: മന്ത്രിമാരെ വേദിയിലിരുത്തി സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ തുറന്നടിച്ച് നടന്‍ ജയസൂര്യ. കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടന്‍. തിരുവോണ നാളില്‍ കൃഷിക്കാര്‍ പട്ടിണി സമരം കിടക്കുന്നതും വിഷം കലര്‍ന്ന പച്ചക്കറികള്‍ പരിശോധിക്കാന്‍ സംവിധാനമില്ലാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷി മന്ത്രി പി. പ്രസാദും വ്യവസായ മന്ത്രി പി. രാജീവുംലവേദിയിലുണ്ടായിരുന്നു.

'കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാർ മനസ്സിലാക്കണം. ഒരു സിനിമ പൊട്ടിയാൽ അത് ഏറ്റവും അവസാനം അറിയുന്നത് അതിലെ നായകൻ ആയിരിക്കും എന്ന് പറയാറുണ്ട്. എന്ന് പറഞ്ഞത് പോലെ കൃഷി മന്ത്രി പ്രസാദ് അവർകളുടെ ചെവിയിൽ കാര്യങ്ങൾ എത്താൻ ചിലപ്പോൾ ഒരുപാട് വൈകും. എന്റെ സുഹൃത്തും കർഷകനും നടനുമായ കൃഷ്ണപ്രസാദ് കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം കൊടുത്തിട്ടില്ല. തിരുവോണ ദിവസം അവർ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കർഷകർ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കാൻ വേണ്ടിയാണ് അവർ കിടന്ന് കഷ്ടപ്പെടുന്നത്. ഞാൻഅവർക്ക് വേണ്ടിയാണ് ഈ സംസാരിക്കുന്നത്. വേറൊരു രീതിയിൽ ഇതിനെ കാണരുത്' ജയസൂര്യ പറഞ്ഞു.

'പുതിയ തലമുറയിലുള്ള ചെറുപ്പക്കാർക്ക് വസ്ത്രത്തിൽ ചെളിപുരളുന്നത് താത്പര്യമില്ല എന്നാണ് പറഞ്ഞത്. എന്നാൽ മനസ്സിലാക്കേണ്ട കാര്യം, തിരുവോണ ദിവസം പട്ടിണികിടക്കുന്ന അച്ഛനേയും അമ്മയേയും കണ്ട് എങ്ങനെയാണ് കൃഷിയിലേക്ക് വീണ്ടും ഒരു തലമുറ വരുന്നത്. നല്ല രീതിയിൽ കാര്യങ്ങളൊക്കെ നടന്ന്, ഒരു കൃഷിക്കാരൻ ആണെന്ന അഭിമാനത്തോടെ പറയാൻ പറ്റുന്ന രീതിയിൽ അച്ഛനും അമ്മയും ഉണ്ട് എന്നത് ഉദാഹരണമായി കാണിക്കാൻ ഉണ്ടെങ്കിൽ മാത്രമേ ഒരു പുതിയ തലമുറ അതിലേക്ക് എത്തുകയുള്ളൂ. സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണം' ജയസൂര്യ പറഞ്ഞു.

'തെറ്റിദ്ധരിക്കരുത്. ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമാണ്. ചിലപ്പോൾ ഇതെല്ലാം അങ്ങയുടെ ചെവിയിലേക്ക് എത്താൻ സമയമെടുക്കും. അതുകൊണ്ട് മാത്രമാണ് ഇത് പറഞ്ഞത്. ഇവനിതൊക്കെ അകത്തിരുന്ന് പറഞ്ഞാൽ പോരെ എന്ന് അദ്ദേഹം വിചാരിക്കും. എന്നാൽ അകത്തിരുന്ന പറയുമ്പോൾ, സാറ് കേൾക്കുന്ന ഒരുപാട് പ്രശ്‌നങ്ങളിൽ ഒരു പ്രശ്‌നം മാത്രമായി മാറും. ഇത്രയും പേരുടെ മുമ്പിൽ വെച്ച് പറയുമ്പോൾ ഗുരുതരമായിത്തന്നെ വിഷയത്തെ എടുക്കും എന്ന് വിശ്വസിച്ചു കൊണ്ടാണ് ഇത് പറയുന്നത്' ജയസൂര്യ പറഞ്ഞു.

പച്ചക്കറികളുടെയാലും ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാര പരിശോധനക്ക് സർക്കാർ തലത്തിൽ കർശന സംവിധാനമില്ലാത്തതിനെയും നടൻ വിമർശിച്ചു. 'നമ്മൾ പച്ചക്കറി അധികം കഴിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. സർ, ഇവിടത്തെ സ്ഥിതി വെച്ച് പച്ചക്കറി കഴിക്കാൻ ഇവിടെ എല്ലാവർക്കും പേടിയാണ്. കാരണം കേരളത്തിന് പുറത്ത് നിന്ന് വിഷമടിച്ച പച്ചക്കറികളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട് അരിമില്ലിൽ പോയപ്പോൾ ഞാൻ ഇതുവരെ കാണാത്ത ഒരു ബ്രാൻഡ് കണ്ടു. ഞാൻ ഉടമയോട് ചോദിച്ചപ്പോൾ ഇത് ഫസ്റ്റ് ക്വാളിറ്റിയാണ്, കേരളത്തിൽ വിൽപന ഇല്ല എന്നാണ് പറഞ്ഞത്. ഇവിടെയുള്ളവർക്ക് ഇത് കഴിക്കാനുള്ള യോഗ്യത ഇല്ലേ എന്ന് ചോദിച്ചപ്പോൾ 'ഇവിടെ ക്വാളിറ്റി ചെക്കിങ് ഇല്ല. സെക്കൻഡ്, തേർഡ് ക്വാളിറ്റി ആണ് വിൽക്കുന്നത്. ഇവിടെ എന്തെങ്കിലും കൊടുത്താൽ എല്ലാം കടത്തിവിടും' എന്നായിരുന്നു മറുപടി. ഇവിടെ ക്വാളിറ്റി ചെക്കിങ്ങിനുള്ള അടിസ്ഥാനപരമായ കാര്യമാണ് ഇവിടെ വേണ്ടത്. എങ്കിൽ നമുക്ക് ഹെൽത്തിയായ ഭക്ഷണം കഴിക്കാം' ജയസൂര്യ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago