യു.എ.ഇയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് കര്‍ശനമാക്കും
അബുദാബി: യു.എ.ഇയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് കര്‍ശനമാക്കാന്‍ അബുദാബി ട്രാഫിക് വിഭാഗം. സ്കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിനായി 700ലധികം ബസ് ജീവനക്കാര്‍ക്ക് അബുദാബി പൊലിസിലെ ട്രാഫിക് വിഭാഗം പരിശീലനം നല്കി. 556 ബസ് ഡ്രൈവര്‍മാരും ബസ് ജീവനക്കാരായ 150 പേര്‍ക്കുമുള്ള പരിശീലനമാണ് പൂര്‍ത്തിയായത്.
സ്കൂള്‍ ബസ്സിലെ കുട്ടികളുടെ സുരക്ഷിതത്വം ആരംഭിക്കുന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധയോടെയുള്ള ജോലിയില്‍ നിന്നാണെന്ന് പരിശീലന സെഷന് നേതൃത്വം നല്കിയ ഗതാഗത കമ്പനിയായ എസ്.ടി.എസ് ഗ്രൂപ്പിന്റെ എം.ഡി ചൂണ്ടിക്കാട്ടി. മറ്റ് വാഹനങ്ങള്‍ റോഡുകളില്‍ സ്കൂള്‍ ബസ്സിന് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എസ്.ടി.എസ് ഗ്രൂപ്പ് യു.എ.ഇയില്‍ 81,000 കുട്ടികള്‍ക്കാണ് യാത്രാസൗകര്യമൊരുക്കുന്നത്. 83 സ്കൂളുകള്‍ക്കു വേണ്ടി 3200 സ്മാര്‍ട്ട് ബസ്സുകള്‍ ഗ്രൂപ്പിനു കീഴില്‍ സര്‍വീസ് നടത്തിവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."