ഏക സിവില്‍കോഡ്: കേന്ദ്രനീക്കം ആപത്കരമെന്ന് ഖാസി ഫോറം
തിരുവനന്തപുരം: ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യത്തെ ശിഥിലമാക്കുമെന്നു കേരളാ ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കരുത്തും ചൈതന്യവുമായ ബഹുസ്വരതയെ തകര്‍ക്കാനും ഭരണഘടനാ മൂല്യങ്ങളെയും ഫെഡറല്‍ സംവിധാനത്തെയും അട്ടിമറിക്കാനും ഭരണാധികാരികള്‍ തന്നെ രംഗത്തിറങ്ങുന്നത് അപമാനമാണെന്നു യോഗം ചൂണ്ടിക്കാട്ടി. ഏക സിവില്‍ കോഡിനും മുസ്‌ലിം വേട്ടയ്ക്കുമെതിരേ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈമാസം 27ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിനും ധര്‍ണയ്ക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു.
ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് സയ്യിദ് പൂക്കോയാ തങ്ങള്‍ ബാഖവി അധ്യക്ഷനായി. വി.എം ഫത്തഹുദ്ദീന്‍ റഷാദി, എം. അന്‍വര്‍ മൗലവി ബാഖവി, കടുവയില്‍ ഷാജഹാന്‍ മൗലവി, പി.എം അബ്ദുല്‍ ജലീല്‍ മൗലവി, എസ്. മന്‍സൂറുദ്ദീന്‍ റഷാദി, നവാസ് മന്നാനി പനവൂര്‍, ഹാഫിസ് ഷെഫീഖ് അല്‍ഖാസിമി, ദാക്കിര്‍ ഹുസൈന്‍ മൗലവി, എം ഷുഹ്‌റുദ്ദീന്‍ അല്‍ഖാസിമി, സിറാജുദ്ദീന്‍ ബാഖവി, ഹാഫിസ് റഫീഖ് അല്‍കാശിഫി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."