റെയ്ഡില്‍ അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ട് കോടതി; കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചവര്‍ക്ക് താക്കീത്
കൊച്ചി:റെയിഡില്‍ അറസ്റ്റിലായ 11 പോപുലര്‍ ഫ്രണ്ട് നേതാക്കളെ ഏഴ് ദിവസം എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ട് കോടതി. കേരളത്തിലെ പ്രമുഖരെ അടക്കം കൊലപ്പെടുത്താന്‍ പോപുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും എന്‍.ഐ.എ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കൊച്ചി എന്‍.ഐ.എ പ്രത്യേക കോടതി പ്രതികളെ ഏഴ് ദിവസത്തേക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടത്.
രാവിലെ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ കോടതി വളപ്പില്‍ വെച്ച് എന്‍.ഐ.എക്കും ആര്.എസ്.എസിനും എതിരെ മുദ്രാവാക്യം വിളിച്ചതില്‍ കോടതി താക്കീത് ചെയ്തു. കോടതിയില്‍ പ്രതിഷേധം വേണ്ടെന്ന് കോടതി നിര്‍ദേശിച്ചു. സുപ്രിം കോടതിയുടെ നിര്‍ദേശ പ്രകാരമായിരിക്കണം പ്രതികളുടെ ചോദ്യംചെയ്യലും അന്വേഷണവുമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."