ആര്യാടന്റെ ഖബറടക്കം ഇന്ന്
മലപ്പുറം: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌കാരം ഇന്ന് നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മലപ്പുറം നിലമ്പൂര്‍ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ രാവിലെ 9 മണിയോടെയാണ് ഖബറടക്കം.
സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് മൂന്ന് തവണ മന്ത്രിയായ ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. നിലമ്പൂര്‍ മുക്കട്ട വലിയ ജമാഅത് പള്ളിയില്‍ രാവിലെ 9 മണിയോടെയാണ് ഖബറടക്കം നിശ്ചയിച്ചിരിക്കുന്നത്. വാര്‍ധക്യ സാഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് നിലമ്പൂരുകാരുടെ പ്രിയപ്പെട്ട കുഞ്ഞാക്ക വിടപറഞ്ഞത്.
നിലമ്പൂരിലെ വീട്ടിലും മലപ്പുറം ഡിസിസി ഓഫിസിലുമായി നടന്ന പൊതുദര്‍ശന ചടങ്ങില്‍ നേതാക്കളും പ്രവര്‍ത്തകരുമടക്കം ആയിരക്കണക്കിന് പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. രാഹുല്‍ ഗാന്ധി എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ , കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മുസ്!ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം തുടങ്ങി പ്രമുഖ നേതാക്കള്‍ ഇന്നലെ തന്നെ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."