ഇറ്റലിയില്‍ ഭുചലനം: മരണ സംഖ്യ 240 കവിഞ്ഞു
റോം: മധ്യ ഇറ്റലിയില്‍ ബുധനാഴ്ച്ച ഉണ്ടായ ഭൂചനത്തില്‍ മരിച്ചവരുടെ എണ്ണം 240 കവിഞ്ഞു. സംഭവത്തില്‍ 368 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആയിരത്തിലധികം രക്ഷാപ്രവര്‍ത്തകരാണ് ഇന്നലെ രാത്രിയിലും നീണ്ട തെരച്ചില്‍ നടത്തിവരുന്നത്.
ഇനിയും ഒട്ടേറെ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നുണ്ടെന്നാണ് സൂചനകള്‍. മരിച്ചവരിലേറെയും കുട്ടികളാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി അറിയിച്ചു.
റിയെറ്റി പ്രവിശ്യയില്‍ മാത്രം 190 പേരാണ് മരിച്ചത്. 57 പേര്‍ അയല്‍ പ്രവിശ്യയായ അസ്‌കോലിയിലുമാണ് മരണപ്പെട്ടത്.
ബുധനാഴ്്ച്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചനമുണ്ടായത്. ഭൂകമ്പത്തില്‍ അമാട്രിസ്, അക്കുമോലി പട്ടണങ്ങള്‍ ഏതാണ്ട് പൂര്‍ണമായി തകര്‍ന്നടിഞ്ഞിരുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് തുടര്‍ചനങ്ങളുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."