HOME
DETAILS

എഡിറ്റേഴ്‌സ് ഗിൽഡിനെതിരായ കേസ് ഭീരുത്വം

  
backup
September 05 2023 | 18:09 PM

editorial-about-case-against-editorial-guild

മണിപ്പൂർ കലാപത്തെക്കുറിച്ചു വസ്തുതാന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് മാധ്യമ എഡിറ്റർമാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗിൽഡിനെതിരേ കേസെടുത്തിരിക്കുകയാണ് മണിപ്പൂർ പൊലിസ്. വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഡിറ്റേഴ്‌സ് ഗിൽഡ് പ്രസിഡന്റ് സീമാ മുസ്തഫ, വസ്തുതാന്വേഷണ സമിതി അംഗങ്ങളായ സീമാ ഗുഹ, ഭരത് ഭൂഷൺ, സഞ്ജയ് കപൂർ എന്നിവർക്കെതിരേ കേസെടുത്തിരിക്കുന്നത്. സുപ്രിംകോടതി എട്ടു വർഷം മുൻപു റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66 എ വകുപ്പും ചുമത്തിയിട്ടുണ്ട്. വ്യാജപ്രചാരണമാണ് നടത്തുന്നതെന്നും കുക്കി ഭീകരവാദികൾ സ്‌പോൺസർ ചെയ്ത റിപ്പോർട്ടാണ് ഇതെന്നും ആരോപിച്ച് സാമൂഹികപ്രവർത്തകനെന്ന് അവകാശപ്പെട്ട ഗൻഗോം ശരതിന്റെ പരാതിയിലാണ് കേസ്.


എഡിറ്റേഴ്‌സ് ഗിൽഡിനെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കുമായിരുന്നില്ലെന്നാണ് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ പ്രതികരണം. മുൻ രാജ്യസഭാംഗവും രാജ്യം കണ്ട എക്കാലത്തെയും മികച്ച മാധ്യമപ്രവർത്തകരിലൊരാളുമായ കുൽദീപ് നയ്യാർ സ്ഥാപിച്ചതാണ് എഡിറ്റേഴ്‌സ് ഗിൽഡ്. നിലപാടുകളിൽ കണിശതയും വിശ്വാസ്യതയും എക്കാലത്തും അവർക്കുണ്ട്. അതുകൊണ്ടുതന്നെ ബിരേൻ സിങ്ങിന്റെ ഭീഷണിക്ക് അവർ വഴങ്ങാനിടയില്ല.
സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കലാപമോ സംഭവങ്ങളോ ഉണ്ടായാൽ പ്രദേശത്ത് മാധ്യമങ്ങളും വസ്തുതാന്വേഷണ സംഘങ്ങളും പ്രവേശിക്കുന്നത് തടയുകയെന്ന അപക്വ സംസ്‌കാരം മോദി സർക്കാരിന്റെ സംഭാവനയാണ്. യു.പിയായിരുന്നു ഇതിന്റെ ആദ്യ പരീക്ഷണശാല.

വസ്തുതാന്വേഷണ സംഘങ്ങളെ ഭയപ്പെടുത്തിയിരുന്നതിനാൽ യു.പിയിൽ സി.എ.എ വിരുദ്ധ സമരകാലത്തെ സർക്കാർ ക്രൂരതകളെക്കുറിച്ച് പരിമിത വിവരങ്ങളാണ് നമുക്കുള്ളത്. അസമിലും ത്രിപുരയിലും പിന്നാലെ ഇത് പരീക്ഷിക്കപ്പെട്ടു. മണിപ്പൂർ കലാപത്തിന്റെ ആദ്യകാലങ്ങളിൽ പ്രദേശം സന്ദർശിക്കുന്നതിനോ റിപ്പോർട്ട് ചെയ്യുന്നതിനോ വിലക്കുണ്ടായിരുന്നില്ല. എന്നാൽ, സർക്കാർ പിന്തുണയുള്ള കലാപകാരികൾ നടത്തിയ ബലാത്സംഗത്തിന്റെയും സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെയും വസ്തുതകൾ പുറത്തുവരാൻ തുടങ്ങിയതോടെയാണ് ഭരണകൂടം നിയമങ്ങൾ ദുരുപയോഗം ചെയ്യാൻ തുടങ്ങുന്നത്.


മണിപ്പുരിലേത് സംസ്ഥാനം സ്‌പോൺസർ ചെയ്ത കലാപമാണെന്ന് പറഞ്ഞതിന് ആനി രാജയുടെ നേതൃത്വത്തിലുള്ള എൻ.എഫ്.ഐ.ഡബ്ല്യു അംഗങ്ങൾക്കെതിരേയും മുൻപ് കേസെടുത്തിരുന്നു. എഡിറ്റേഴ്‌സ് ഗിൽഡിനോട് മെയ്തി പക്ഷപാതിയായ മണിപ്പൂർ മുഖ്യമന്ത്രിക്ക് പകയുണ്ടാകാൻ കാരണങ്ങളുണ്ട്. മണിപ്പൂരിലെ മാധ്യമങ്ങൾ മെയ്തി മാധ്യമങ്ങളായി മാറിയെന്നും കുക്കികൾക്കെതിരേ വ്യജ വാർത്തകൾ പ്രചരിപ്പിച്ച് കലാപത്തിന് ആക്കം കൂട്ടിയെന്നും എഡിറ്റേഴ്‌സ് ഗിൽഡിന്റെ വസ്തുതാന്വേഷണ റിപ്പോർട്ടിലുണ്ട്.


ഇന്റർനെറ്റ് നിരോധനം വ്യാജവാർത്തകളെ തടഞ്ഞില്ലെന്നും മെയ്തികൾക്ക് മാത്രം ഗുണം ചെയ്യുന്നതായെന്നുമാണ് റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ. മെയ്തികൾ മാത്രമുള്ള ഇംഫാൽ താഴ്‌വരയിൽ ആ ഘട്ടത്തിൽ മീഡിയാ സെന്റർ അടക്കമുള്ള ചിലയിടങ്ങളിൽ ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ് അനുവദനീയമായിരുന്നു. എന്നാൽ, കുക്കികൾ നിലകൊള്ളുന്ന മലയോര മേഖലയിൽ ഇന്റർനെറ്റ് ഒട്ടും ലഭ്യമായില്ല. കുക്കികൾക്കെതിരേ മെയ്തികളുടെ പ്രചാരണത്തെ ഇത് സഹായിക്കുകയും സ്വന്തം ഭാഗം വിശദീകരിക്കാനുള്ള അവസരം കുക്കികൾക്ക് ഇല്ലാതാക്കുകയും ചെയ്തു. മറുവിഭാഗവുമായി ആശയവിനിമയം ഇല്ലാതായതിനാൽ ഇംഫാലിൽ ഇരുന്ന് സർക്കാർ വിശദീകരിക്കുന്ന കാര്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾ പുറത്തേക്ക് നൽകിയത്. അതാകട്ടെ മെയ്തികൾക്ക് അനുകൂലമായ കാര്യങ്ങൾ മാത്രമായിരുന്നു.


മണിപ്പൂർ പൊലിസും കമാൻഡോ വിഭാഗങ്ങളും കുക്കി മേഖലകളിൽ മാത്രം റെയ്ഡ് നടത്തി. സർക്കാർ ഉദ്യോഗസ്ഥരും പൗരാവകാശപ്രവർത്തകരും വംശീയമായി വിഭജിക്കപ്പെടുകയും കുക്കികൾക്കെതിരേ നടക്കുന്ന അക്രമങ്ങളിലുള്ള ആഹ്ലാദത്തിന്റെ ഭാഗമാകുകയും ചെയ്തു. കുക്കി ബാലൻമാരെ മെയ്തി സംഘങ്ങൾ തെരഞ്ഞുപിടിച്ച് അക്രമിച്ചത് ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തില്ല.

ആശുപത്രിയിലേക്കുള്ള വഴിയിൽ കുക്കി വനിതയെയും മകനെയും ആംബുലൻസോടെ ചുട്ടുകൊന്നെങ്കിലും മണിപ്പൂർ മാധ്യമങ്ങളിൽ വാർത്തയായില്ല. സമാനമായ സംഭവങ്ങൾ അനവധിയുണ്ടായതായും എഡിറ്റേഴ്‌സ് ഗിൽഡ് റിപ്പോർട്ടിലുണ്ട്. മെയ്തികളെ അക്രമിക്കാൻ കുക്കികൾക്ക് അസം റൈഫിൾസ് പരിശീലന ക്യാംപ് നടത്തുന്നുവെന്ന വ്യാജവാർത്ത പത്രങ്ങൾ പ്രസിദ്ധീകരിച്ചു. കുക്കികളെ സംരക്ഷിച്ചതിന് അസം റൈഫിൾസിനെതിരേ മണിപ്പൂർ സർക്കാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വ്യാജവാർത്ത വരുന്നതിൽ സൈന്യം തന്നെ എഡിറ്റേഴ്‌സ് ഗിൽഡിന് പരാതി നൽകിയിരുന്നു.


മാധ്യമങ്ങൾ കലാപത്തിന്റെ ഭാഗമാകുന്നത് രാജ്യത്തെ ആദ്യ സംഭവമല്ല. ഗുജറാത്ത് കലാപകാലത്ത് സന്ദേശ്, ഗുജറാത്ത് സമാചാർ തുടങ്ങിയ മാധ്യമങ്ങളിൽ വന്ന വ്യാജവാർത്തകളാണ് കലാപം ആളിക്കത്തിച്ചത്. ചോരകൊണ്ട് മുസ്‌ലിംകളോട് പ്രതികാരം ചെയ്യണമെന്ന വിശ്വഹിന്ദു പരിഷത്ത് നേതാക്കളുടെ ആഹ്വാനം ഗുജറാത്ത് മാധ്യമങ്ങൾ ആവർത്തിച്ചു പ്രസിദ്ധീകരിച്ചു. ഹിന്ദു പെൺകുട്ടികളെ മുസ്‌ലിംകൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന വ്യാജവാർത്ത നൽകി.

ഇത് കള്ളമാണെന്ന് പറയാൻ ആരുമുണ്ടായിരുന്നില്ല. അക്കാലത്ത് ഗുജറാത്ത് മാധ്യമങ്ങളുടെ പൊള്ളത്തരത്തെ പൊതുസമൂഹത്തിന് മുന്നിൽ ആദ്യമായി ചൂണ്ടിക്കാട്ടിയതും ഇതേ എഡിറ്റേഴ്‌സ് ഗിൽഡാണ്. നിയമത്തിന്റെ വകുപ്പുകൾ കൊണ്ട് വസ്തുതകളെ മൂടിവയ്ക്കാൻ ശ്രമിക്കുന്നത് ഏകാധിപത്യ നടപടിയാണ്. ജനാധിപത്യത്തിൽ അതിന് സ്ഥാനമില്ല.


എഡിറ്റേഴ്‌സ് ഗിൽഡ് റിപ്പോർട്ടിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ടെങ്കിൽ അതിനെ സർക്കാരിന് ചൂണ്ടിക്കാട്ടുകയും തിരുത്താൻ ആവശ്യപ്പെടുകയും ചെയ്യാം. നാലുമാസത്തോളമായി നടക്കുന്ന ഒരു കലാപത്തെ അടിച്ചമർത്താൻ ശേഷിയില്ലാത്ത സർക്കാരിന്റെ ഭീരുത്വ നടപടിയായേ കേസെടുക്കുന്നതിനെ കാണാനാവൂ. നിയമത്തിന്റെ ഏതു വകുപ്പുകൾകൊണ്ട് മൂടിവച്ചാലും വസ്തുതകൾ പുറത്തുവരുന്നത് തടയാൻ കഴിയില്ല.

Content Highlights:Editorial about case against editorial guild



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  17 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  17 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായ കടിയേറ്റു

Kerala
  •  17 days ago
No Image

ആസ്ത്മ രോ​ഗികൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

Health
  •  17 days ago
No Image

ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  17 days ago
No Image

കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

'പണമില്ലാത്തവരെ പഠനയാത്രയില്‍ നിന്ന് ഒഴിവാക്കരുത്':കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസമന്ത്രി

Kerala
  •  18 days ago
No Image

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

latest
  •  18 days ago
No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  18 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  18 days ago