രണ്ടര വര്‍ഷത്തിനു ശേഷം യു.എ.ഇ മാസ്‌ക് അഴിക്കുന്നു; നാളെ മുതല്‍ സ്‌കൂളുകളിലും മാളുകളിലും മാസ്‌ക് വേണ്ട
ദുബയ്: കൊവിഡ് രോഗബാധ തടയാന്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്ന നിയമത്തില്‍ യു.എ.ഇ ഇളവ് വരുത്തി. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ ആശുപത്രി, മസ്ദിജ്, ട്രെയിന്‍, ബസ് എന്നിവിടങ്ങളില്‍ മാത്രം നാളെ മുതല്‍ മാസ്‌ക് ധരിച്ചാല്‍ മതിയാവും. ബുധനാഴ്ച മുതല്‍ സ്‌കൂളുകളിലും മാളുകളിലും മാസ്‌ക് നിര്‍ബന്ധമില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രണ്ടര വര്‍ഷത്തിനു ശേഷമാണ് ഈ ഇളവ് ലഭിക്കുന്നത്.
മസ്ജിദുകളില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയും നാളെ മുതല്‍ ബാധകമല്ല. വിമാനങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് തീരുമാനമെടുക്കാവുന്നതാണ്. പി.സി.ആര്‍ ടെസ്റ്റ് രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം മതിയാവും. രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തി ഏഴ് ദിവസം നിരീക്ഷണത്തില്‍ തുടരണം. രോഗം സ്ഥിരീകരിച്ചാല്‍ ക്വാറന്റീന്‍ അഞ്ച് ദിവസം മാത്രം മതിയാവും.
എന്നാല്‍ ഹൃദയസംബന്ധമായ അസുഖമുള്ളവരും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരും മാസ്‌ക് ഉപയോഗിക്കുന്നത് ഒഴിവാക്കാതിരിക്കുന്നതാണ് അഭികാമ്യമെന്നും സ്‌കൂളുകളില്‍ മാസ്‌ക് ഉപയോഗിക്കുന്നത് ഓപ്ഷനാലെന്നും അതോറിറ്റി വ്യക്തമാക്കി. ഇനി മുതല്‍ കൊവിഡ് രോഗികളുടെ എണ്ണവും ദിനേന പ്രസിദ്ധപ്പെടുത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."