ഒരു കാലത്ത് ഇന്ത്യയുടെ വണ്ടര്‍ ബോയ്; 22ാം വയസില്‍ ഐ.ഐ.ടി പ്രൊഫസര്‍; ഇന്ന് ജോലിക്ക് വേണ്ടി സ്വയം കേസ് വാദിക്കേണ്ട നിലയില്‍
ഒരു കാലത്ത് ഇന്ത്യയുടെ വണ്ടര്‍ ബോയ്; 22ാം വയസില്‍ ഐ.ഐ.ടി പ്രൊഫസര്‍; ഇന്ന് ജോലിക്ക് വേണ്ടി സ്വയം കേസ് വാദിക്കേണ്ട നിലയില്‍
ഒരു കാലത്ത് ഇന്ത്യയുടെ വണ്ടര്‍ ബോയി ആയി അറിയപ്പെട്ടിരുന്ന വ്യക്തിയാണ് തഥാഗത് അവതാര്‍ തുളസി. തന്റെ 21ാം വയസില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കി 22ാം വയസില്‍ ഇന്ത്യയിലെ തന്നെ മുന്‍നിര വിദ്യാഭ്യസ സ്ഥാപനമായ മുംബൈ ഐ.ഐ.ടിയില്‍ പ്രൊഫസറായി ജോലിക്ക് കയറി റെക്കോര്‍ഡ് ഇട്ട വ്യക്തയാണ് ഇദ്ദേഹം. ഇന്ത്യയുടെ പ്രതിഭയെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച തുളസിയിന്ന് തൊഴില്‍ രഹിതനാണെന്നാണ് റിപ്പോര്‍ട്ട്. 2001 ല്‍ ജര്‍മ്മനിയില്‍ വെച്ച് നടന്ന നൊബേല്‍ സമ്മാന ജേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്ത തഥാഗതിനെ മുംബൈ ഐ.ഐ.ടി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്. മുംബൈ ഐ.ഐ.ടിയുടെ നടപടിക്കെതിരെ ഡല്‍ഹി ഹെക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനാണ് അദ്ദേഹത്തിന്റെ നീക്കം. ഇതിനായി സ്വയം നിയമം പഠിക്കാനുള്ള ശ്രമത്തിലാണ് തഥാഗതിപ്പോള്‍.
ഒരുകാലത്ത് ടൈം മാഗസിന്‍ ഏഷ്യയിലെ ഏറ്റവും കഴിവുള്ള കുട്ടികളില്‍ ഒരാളായി തെരഞ്ഞെടുത്ത വ്യക്തിയായിരുന്നു തഥാഗത്. ഇതുകൂടാതെ സയന്‍സിന്റെ ''സൂപ്പര്‍ ടീന്‍'', ദി ടൈംസിന്റെ ''ഫിസിക്‌സ് പ്രോഡിജി'', ദി വീക്കിന്റെ ''മാസ്റ്റര്‍ മൈന്‍ഡ്'' എന്നിങ്ങനെ നിരവധി വിശേഷങ്ങള്‍ അക്കാലത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു.
പി.എച്ച്.ഡി പൂര്‍ത്തിയാക്കിയതിന് പിന്നാലെ 2010ല്‍ തന്റെ 22ാം വയസില്‍ തുളസിയെ മുംബൈ ഐ.ഐ.ടി കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ച് ഉത്തരവിറക്കി. പക്ഷെ പിന്നീട് 2019ല്‍ അദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അസുഖം കാരണം ദീര്‍ഘകാല അവധിക്ക് പ്രവേശിച്ചതാണ് തുളസിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ കാരണം. 2011ല്‍ പിടിപെട്ട പനിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പനിക്ക് പിന്നാലെ ദീര്‍ഘകാലത്തേക്ക് അലര്‍ജി പിടിപെട്ടതോടെ തുളസി നാല് വര്‍ഷത്തേക്ക് ജോലിയില്‍ നിന്ന് അവധിയെടുത്തു. തുടര്‍ന്ന് മുംബൈ വിട്ട് പാട്‌നയിലേക്ക് താമസം മാറ്റി. ഇതിനെ തുടര്‍ന്നാണ് 2019ല്‍ തുളസിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് സ്ഥാപനം ഉത്തരവിറക്കിയത്. 2021ല്‍ തന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം അന്നത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് കോടതിയെ സമീപിക്കാന്‍ തഥാഗത് തീരുമാനിക്കുന്നത്. മുംബൈ ഐ.ഐ.ടിയില്‍ നിന്ന് തന്നെ മറ്റൊരു ഐ.ഐ.ടിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്വയം കേസ് വാദിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
1987 സെപ്റ്റംബര്‍ 9ന് ബിഹാറിലാണ് തഥാഗത് അവതാര്‍ തുളസി ജനിച്ചത്. അസാമാന്യ ബുദ്ധിവൈഭവം പ്രകടിപ്പിച്ച തഥാഗത് തന്റെ ഒമ്പതാം വയസില്‍ ഹൈസ്‌കൂള്‍ ബിരുദം നേടി വാര്‍ത്തകളില്‍ ഇടംപിടിച്ചു. പിന്നീട് പതിനൊന്നാം വയസില്‍ പട്‌ന സയന്‍സ് കോളജില്‍ നിന്ന് ബ.എസ്.എസി ബിരുദവും പന്ത്രണ്ടാം വയസില്‍ എം.എസ്.സിയും പൂര്‍ത്തിയാക്കി. തുടര്‍ന്ന് ബെംഗലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ചേര്‍ന്ന് 2009ല്‍ തന്റെ 21ാം വയസില്‍ അദ്ദേഹം പി.എച്ച.ഡിയും പൂര്‍ത്തിയാക്കി. 2007ല്‍ നാഷണല്‍ ജിയോഗ്രഫിക് ചാനല്‍ മൈ ബ്രില്യന്റ് ബ്രെയിന്‍ എന്ന പരിപാടിയുടെ ഭാഗമായി തുളസിയുടെ ജീവിതം സംപ്രേക്ഷണം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."