യുപിയിലെ ഘോസിയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി ഇന്‍ഡ്യ സഖ്യം
യുപിയിലെ ഘോസിയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി ഇന്‍ഡ്യ സഖ്യം
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഘോസിയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി ഇന്‍ഡ്യ സഖ്യം. ഘോസി ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ 6 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയില്‍ സി.പി.എമ്മിനെ അപ്രസക്തമാക്കി രണ്ട് സീറ്റുകളിലും ബിജെപി ജയിച്ചു. ഇന്‍ഡ്യ സഖ്യം രൂപം കൊണ്ട ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയേ ആണ് പ്രതിപക്ഷ സഖ്യം പിന്തുണച്ചത്. ബി.എസ്.പി വിട്ട് നില്‍ക്കുകയും രജ്പുത് വോട്ടുകള്‍ ലഭിക്കുകയും ചെയ്തതോടെ മുന്‍ മന്ത്രി ധാരാ സിംഗിനെ പരാജയപ്പെടുത്തിയ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി സുധാകര്‍ സിംഗിന്റെ ഭൂരിപക്ഷം മുപ്പതിനായിരം പിന്നിട്ടു.
ജാര്‍ഖണ്ഡിലെ ഡുംമ്രി മണ്ഡലത്തിലും ഇന്‍ഡ്യ മുന്നണി പിന്തുണച്ച ജെഎംഎം സ്ഥാനാര്‍ഥി വിജയിച്ചു. ബേബി ദേവി പതിനയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് ആണ് ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ കുത്തകയായിരുന്ന ധന്പൂരില് 11146 വോട്ടുകള്‍ മാത്രമാണ് സി.പി.എമ്മിന് ലഭിച്ചത്. ഇവിടെ ബിജെപി സ്ഥാനാര്‍ഥി ബിന്ദു ദേബ്നാഥിന്റെ ഭൂരിപക്ഷം 18871 ആണ്. സി.പി.എം സിറ്റിംഗ് സീറ്റായ ബോക്സാനഗറില്‍ എം.എല്‍.എ ശംസുല്‍ ഹഖിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മകന് മിസാന്‍ ഹോസ്സൈന്‍ മത്സരിച്ചെങ്കിലും 30237 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. വോട്ടെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് വോട്ടെണ്ണല്‍ ഇടത് സഖ്യം ബഹിഷ്കരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."