HOME
DETAILS
MAL
കൊവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ ധാരണ
backup
September 29 2022 | 15:09 PM
തിരുവനന്തപുരം: കൊവിഡ് കാലത്ത് റജിസ്റ്റര്‍ ചെയ്ത അക്രമ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
സംസ്ഥാനത്ത് ഉടനീളം 1,40,000ത്തോളം കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം.
പൊതുമുതല്‍ നശീകരണവും അക്രമവും സംഭവിക്കാത്ത സമരങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കും. പിഎസ്സി ഉദ്യോഗാര്‍ഥികള്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."