കൂടിയാലോചിക്കാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല, ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പുന:ക്രമീകരിച്ചത് കൂടിയാലോചിക്കാതെയെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി
കോഴിക്കോട്: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം പുന:ക്രമീകരിച്ചത് കൂടിയാലോചിക്കാതെയെന്ന് കാന്തപുരം വിഭാഗം നേതാവ് അബ്ദുല്‍ ഹക്കീം അസ്ഹരി. കൂടിയാലോചിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും അത് നടന്നില്ല. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ജനസംഖ്യാനുപാതമാക്കാമെങ്കില് എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും അത്തരത്തിലാക്കണമെന്നും ഹക്കീം അസ്ഹരി പറഞ്ഞു.
കോടതി വിധിവന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ വളരെ ധൃതിപിടിച്ചൊരു തീരുമാനമായിപ്പോയി. സാമുദായിക സംഘടനകളുമായൊക്കെ കൂടിയാലോചിക്കുമെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നു. ആ കാര്യങ്ങളൊന്നും ഉണ്ടായില്ല. പെട്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം വന്നത്. തീര്‍ച്ചയായും ഇത് സാമുദായിക സന്തുലിതാവസ്ഥയെ ബാധിക്കും എന്നാണ് ഞങ്ങള്‍ കാണുന്നതെന്നും ഹക്കീം അസ്ഹരി പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."