ഫാസിസ്റ്റ് രാഷ്ട്രീയം മുസ്‌ലിംകളെ ഒറ്റപ്പെടുത്തി: ഡോ. സഫറുൽ ഇസ്‌ലാം ഖാൻ
കൊച്ചി • രാജ്യത്ത് നിലനിൽക്കുന്ന വെറുപ്പിന്റെ ഫാസിസ്റ്റ് രാഷ്ട്രീയം മുസ് ലിം വിഭാഗങ്ങളെ ഒറ്റപ്പെടുത്തിയെന്നും ദേശീയ തലത്തിൽ ബൗദ്ധിക നേതൃത്വത്തിന്റെ അഭാവം മുസ് ലിം സമുദായം നേരിടുന്ന കനത്ത വെല്ലുവിളിയാണെന്നും ഡൽഹി ന്യൂനപക്ഷ കമ്മിഷൻ മുൻ അധ്യക്ഷൻ ഡോ.സഫറുൽ ഇസ് ലാം ഖാൻ. ഫോറം ഫോർ ഫെയ്ത്ത് ആൻഡ് ഫ്രറ്റേനിറ്റിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോറം ഫോർ ഫെയ്ത്ത് ആൻഡ് ഫ്രറ്റേനിറ്റി ചെയർമാൻ സി.എച്ച് അബ്ദുൽ റഹിം അധ്യക്ഷനായി.
ഇന്ത്യൻ ഭരണഘടനയും ബഹുസ്വരതയും എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകൻ ശശികുമാർ പ്രഭാഷണം നടത്തി. സിൽവർ ജൂബിലി സുവനീർ ഡോ.പി. മുഹമ്മദാലി (ഗൾഫാർ) പ്രകാശനം ചെയ്തു. മുഹമ്മദ് ബാബു സേട്ട് ആദ്യ പ്രതി ഏറ്റുവാങ്ങി. ഡോ. എൻ.എം ശറഫുദ്ധീൻ, ജസ്റ്റിസ് ശംസുദ്ദീൻ, ഡോ.കെ കെ ഉസ്മാൻ എന്നിവർ സംസാരിച്ചു. എ.എം അർഷാദ് സ്വാഗതവും പി. ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു. 'പുതിയ ഇന്ത്യ'യിൽ ഗാന്ധിജിയുടെ പ്രസക്തി എന്ന സെമിനാർ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഡോ.എൻ.സി ദിലീപ്കുമാർ, ടി.പി മുഹമ്മ്ദ് ശമീം സംസാരിച്ചു. കബീർ ഹുസൈൻ സ്വാഗതവും വി.എ.എം അശ്റഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."