കടമക്കുടിയിലെ കൂട്ട ആത്മഹത്യ: പിന്നില്‍ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്, യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി സന്ദേശം
കടമക്കുടിയിലെ കൂട്ട ആത്മഹത്യ: പിന്നില്‍ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്,
തിരുവനന്തപുരം: എറണാകുളം കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തിന് പിന്നില്‍ ഓണ്‍ലൈന്‍ ലോണ്‍ സംഘത്തിന്റെ ഭീഷണിയെന്ന് പൊലിസ്. യുവതി ഓണ്‍ലൈനില്‍ നിന്ന് വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ശേഷം ഇവര്‍ ഭീഷണിപ്പെടുത്തുകയും യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായാണ് വിവരം. സംഭവത്തില്‍ വിശദ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
ശില്പ ഓണ്‍ലൈന്‍ ആപ്പില്‍നിന്ന് 9000 രൂപയോളം വായ്പ എടുത്തിരുന്നതായും ഇത് എത്രയുംവേഗം തിരിച്ചടക്കാന്‍ പറയണമെന്നുമാണ് ബന്ധുക്കള്‍ക്ക് വാട്‌സാപ്പില്‍ ലഭിച്ച സന്ദേശം. ശില്പയുടെ ചില മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഓണ്‍ലൈന്‍ ആപ്പുകാര്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കിയിരുന്നു. പണം തിരിച്ചടച്ചില്ലെങ്കില്‍ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ പൊലിസിനെ അറിയിച്ചു.
ഇന്നലെയാണ് എണാകുളം ജില്ലയിലെ കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നിജോ (39) ഭാര്യ ശില്‍പ, മക്കള്‍ ഏബല്‍ (7), ആരോണ്‍(5) എന്നിവരാണ് മരിച്ചത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.
ഡിസൈന്‍ ജോലിക്കാരനായ നിജോയെ ജോലിക്ക് വിളിക്കാനായി അയല്‍വാസി തമ്പി രാവിലെ വീട്ടുമുറ്റത്തെത്തി താഴത്തെ നിലയില്‍ താമസിക്കുന്ന നിജോയുടെ അമ്മയുടെ സഹായത്തോടെ വിളിച്ചിട്ടും നിജോ വിളി കേട്ടില്ല,ഒടുവില്‍ മുകളിലെത്തി മുറിയുടെ വാതില്‍ തള്ളി തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."