സിയാലിനെ മാതൃകയാക്കി കാർബൺ ന്യൂട്രലാക്കാൻ 90 വിമാനത്താവളങ്ങൾ
നെടുമ്പാശ്ശേരി • രാജ്യത്തെ 90 വിമാനത്താവളങ്ങൾ കൂടി കാർബൺ ന്യൂട്രലാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം നടപടികൾ ആരംഭിച്ചു. 2024 ഓടെ ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചിയിൽ സിയാൽ നടപ്പാക്കിയ പദ്ധതികൾ പിന്തുടർന്നാണ് നടപടികൾ. 2015ലാണ് സമ്പൂർണമായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമായി കൊച്ചി മാറിയത്. ഇതോടെ പ്രകൃതി സൗഹൃദ സംരംഭം എന്ന നിലയിലും സിയാൽ വൻ മുന്നേറ്റമാണ് നടത്തിയത്.
ഈ സന്ദേശം മുൻനിർത്തി സോളാർ പാനലുകൾക്കിടയിൽ സിയാൽ പച്ചക്കറി കൃഷിയും ചെയ്തുവരുന്നുണ്ട്. വിമാനത്താവളങ്ങളിൽ നിന്നും വൻതോതിൽ പുറം തള്ളുന്ന കാർബൺ കാലാവസ്ഥയിൽ പ്രകടമായ സ്വാധീനം ചെലുത്തുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതോടെ വിമാനത്താവളങ്ങളെ പരിസ്ഥിതി സൗഹൃദമാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ആഗോള തലത്തിൽ തന്നെ നടന്നു വരികയാണ്. ഇതിന്റെ ചുവടു പിടിച്ചാണ് ഇന്ത്യയിലും ഈ നിലയിലുള്ള പദ്ധതികൾ ആരംഭിക്കാൻ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."