HOME
DETAILS

ഒറ്റമാസം കൊണ്ട് 12,000 ബുക്കിങ്; ഒലയും ഏഥറും ഉള്‍പ്പെടെയുളള വമ്പന്‍മാര്‍ ആശങ്കയില്‍

  
backup
September 13 2023 | 13:09 PM

lectrix-electric-scooters-gets-12000-bookings-in-one-mont

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇ.വി ശ്രേണിയില്‍ കരുത്ത് തെളിയിക്കാന്‍ കടുത്ത മത്സരം കാഴ്ച്ചവെക്കുകയാണ് വാഹന നിര്‍മ്മാതാക്കള്‍. പ്രത്യേകിച്ചും ഇരുചക്ര വാഹന രംഗത്ത് പ്രവചനത്തിന് അധീതമാണ് കാര്യങ്ങള്‍. മത്സരം കടുത്തതിന് പിറകെ കുറഞ്ഞ ചെലവില്‍ മികച്ച റേഞ്ചും ഫീച്ചറുകളും നല്‍കുന്ന ഒട്ടനവധി ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തുന്നത്.
ഇപ്പോള്‍ sar ഗ്രൂപ്പിന്റെ ഇലക്ട്രിക്ക് മൊബിലിറ്റി വിഭാഗമായ ലെട്രിക്ക്‌സ് ഇവി തങ്ങളുടെ വിപണിയില്‍ അവതരിപ്പിച്ച ഏറ്റവും പുതിയോ മോഡലായ LXS G2.0, LXS G3.0

സ്‌കൂട്ടറുകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ തന്നെ 12,000 ബുക്കിങുകള്‍ ലഭിച്ചിരിക്കുകയാണ്. ഒരു ലക്ഷം രൂപക്കടുത്ത് വില വരുന്ന രണ്ട് സ്‌കൂട്ടറുകള്‍ക്കും നിരവധി സവിശേഷതകളാണുളളത്. 36 സുരക്ഷാ ഫീച്ചറുകള്‍, 24 സ്മാര്‍ട്ട് ഫീച്ചറുകള്‍, 14 കംഫര്‍ട്ട് ഫീച്ചറുകള്‍ എന്നിവ അടങ്ങിയിരിക്കുന്ന പ്രസ്തുത സ്‌കൂട്ടറുകള്‍ രണ്ട് തരം ബാറ്ററി ഓപ്ഷനുകളിലാണ് പുറത്തിറങ്ങുന്നത്. 2.3kWh, 3kWh എന്നിങ്ങനെ രണ്ട് വ്യത്യസ്ഥ ബാറ്ററി ഓപ്ഷനുകളില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെയാണ് റേഞ്ച് ലഭിക്കുന്നത്.

പൂര്‍ണമായും ഓട്ടോമാറ്റിക്കായ സ്മാര്‍ട്ട് ഇന്‍ഡിക്കേറ്റര്‍ സംവിധാനം, നാവിഗേഷന്‍, തത്സമയ ലൊക്കേഷന്‍, വോയ്‌സ് അധിഷ്ഠിത ഇഗ്‌നീഷന്‍, കാറുകളിലുള്ള സീറ്റ് ബെല്‍റ്റ് അലാമിനു സമാനമായി ഹെല്‍മെറ്റ് അലാം, ഫാസ്റ്റ് ചാര്‍ജിംഗ് പോലുള്ള മികച്ച ഫീച്ചറുകള്‍ അടങ്ങിയിരിക്കുന്ന ഈ വാഹനത്തില്‍ സ്മാര്‍ട്ട് ഇഗ്‌നിഷന്‍, ഹെല്‍മെറ്റ് വാര്‍ണിംഗ്, വെഹിക്കിള്‍ ഡയഗ്‌നോസ്റ്റിക്‌സ്, റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, മൊബൈല്‍ ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന റിമോട്ട് സീറ്റ്, ആന്റിതെഫ്റ്റ് മെക്കാനിസം, ഫൈന്‍ഡ്‌മൈവെഹിക്കിള്‍, എമര്‍ജന്‍സി എസ്ഒഎസ് ബട്ടണുകള്‍ എന്നിവയും ലെക്ട്രിക് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഭാഗമാണ്.2024 മാര്‍ച്ച് ആകുമ്പോഴേക്കും 50,000 ബുക്കിങ്ങുകള്‍ സ്വന്തമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

Content Highlights:lectrix electric scooters gets 12000 bookings in one month



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago