കണ്ണൂരിനെ സമ്പൂര്‍ണ ഇ സാക്ഷരതാ ജില്ലയാക്കാന്‍ പദ്ധതി
കണ്ണൂര്‍: കണ്ണൂരിനെ സമ്പൂര്‍ണ ഇ സാക്ഷരതാ ജില്ലയാക്കാന്‍ ജില്ലാ സാക്ഷരതാ സമിതിയുടെ നേതൃത്വത്തില്‍ പദ്ധതി ആരംഭിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാക്ഷരതാ സമിതി യോഗത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ 8ന് പദ്ധതി പ്രഖ്യാപനം നടത്തും. ആദ്യഘട്ടത്തില്‍ എല്ലാ ഗ്രാമപഞ്ചായത്തിലെയും ഒരു വാര്‍ഡില്‍ വീതം പൈലറ്റ് പ്രൊജക്ടായി ഇ സാക്ഷരത നടപ്പാക്കും. ഇതോടൊപ്പം ജില്ലാതലത്തില്‍ പദ്ധതി വ്യാപിപ്പിക്കാന്‍ ആവശ്യമായ സര്‍വെയും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തും.
8ന് പരിസ്ഥിതി സാക്ഷരതാ ദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാതല പരിസ്ഥിതി സാക്ഷരതാ ദിന പരിപാടി കണ്ണൂരില്‍ നടക്കും. ജില്ലയില്‍ പ്രേരക്മാര്‍ ഇല്ലാത്ത എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രേരക്മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി ജയബാലന്‍, വി.കെ സുരേഷ്ബാബു, ടി.ടി റംല, കെ ശോഭ, സി.എം ബാലകൃഷ്ണന്, പയ്യന്നൂര്‍ കുഞ്ഞിരാമന്, ടി സുരേഷ് ബാബു, പി.എന്‍ ബാബു, ടി.വി ശ്രീജന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."