കെ.എസ്.ഇ.ബിയില്‍ പുതിയ റിക്രൂട്ട്‌മെന്റ്; ഒരു ലക്ഷത്തിന് മുകളില്‍ മാസ ശമ്പളം; ഓണ്‍ലൈന്‍ അപേക്ഷ മേയ് 11 വരെ
കേരളത്തില്‍ കെ.എസ്.ഇ.ബിക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിലേക്ക് വിവിധ തസ്തികയില്‍ ഡയറക്ടര്‍ പോസ്റ്റുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കേരള പബ്ലിക് എന്റര്‍പ്രൈസ് സെലക്ഷന്‍ ആന്‍ഡ് റിക്രൂട്ട്‌ബോര്‍ഡ് വഴിയാണ് റിക്രൂട്ട്‌മെന്റ്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 9 ഒഴിവുകളാണുള്ളത്. മേയ് 11 വരെ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
കെ.എസ്.ഇ.ബിക്ക് കീഴില്‍ ഡയറക്ടര്‍ (ഫിനാന്‍സ്), ഡയറക്ടര്‍ (ടെക്‌നിക്കല്‍- സിവില്‍), ഡയറക്ടര്‍ (ടെക്‌നിക്കല്‍- ഇലക്ട്രിക്കല്‍) പോസ്റ്റുകളിലായി ആകെ 09 ഒഴിവുകളാണുള്ളത്.
ഡയറക്ടര്‍ (ഫിനാന്‍സ്) 3, ഡയറക്ടര്‍ (ടെക്‌നിക്കല്‍- സിവില്‍) 03, ഡയറക്ടര്‍ (ടെക്‌നിക്കല്‍- ഇലക്ട്രിക്കല്‍) 03 എന്നിങ്ങനെയാണ് ഓരോ പോസ്റ്റിലേയും ഒഴിവുകളള്‍.
പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ 60 വയസ് കഴിഞ്ഞവരാവരുത്.
യോഗ്യത
ഡയറക്ടർ (ഫിനാൻസ്)
Graduation + Chartered Accountant / Cost & Management Accountant
For more details please check official notification
ഡയറക്ടർ (ടെക്നിക്കൽ- സിവിൽ)
Graduation in Electrical Engineering or its allied branches
For more details please check official notification
ഡയറക്ടർ (ടെക്നിക്കൽ- ഇലക്ട്രിക്കൽ)
Graduation in Civil Engineering
For more details please check official notification
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 1,14,000 രൂപ മുതല്‍ 1,66,400 രൂപ വരെയാണ് ശമ്പളമായി ലഭിക്കുക.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എന്ന വെബ്‌സൈറ്റ് വഴി ഫീസില്ലാതെ അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. ca
അപേക്ഷ: https://kpesrb.kerala.gov.in/
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."