HOME
DETAILS

മത്സ്യബന്ധന വള്ളങ്ങള്‍ കടലില്‍ മറിഞ്ഞു 20 മത്സ്യതൊഴിലാളികള്‍ക്കു പരുക്ക്

ADVERTISEMENT
  
backup
August 25 2016 | 21:08 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8-%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-2


കാസര്‍കോട്: കീഴൂര്‍ കടപ്പുറത്തു നിന്നും മത്സ്യ ബന്ധനത്തിനായി കടലില്‍ പോയ രണ്ടു മത്സ്യബന്ധന വള്ളങ്ങള്‍ കടലില്‍ മറിഞ്ഞു. ഇരുവള്ളങ്ങലിലെയും 20 ഓളം മത്സ്യതൊഴിലാളികള്‍ക്കു പരുക്കേറ്റു. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ ആറരയോടെ കീഴൂര്‍ അഴിമുഖത്തു വച്ചാണു അപകടം നടന്നത്.
കീഴൂരിലെ യൂസഫിന്റെ ഉടമസ്ഥതയിലുള്ള സക്കിയമോള്‍, ചില മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്നു വാങ്ങിയ ശ്രീ കുറുംബ എന്നീ ഫൈബര്‍ വള്ളങ്ങളാണ് അപകടത്തില്‍ പെട്ടത്. അഴിമുഖത്തുവെച്ച് വള്ളങ്ങള്‍ കടലിലേക്കിറക്കിയപ്പോള്‍ തന്നെ കൂറ്റന്‍ തിരമാലകളില്‍പ്പെട്ട് വള്ളങ്ങള്‍ മറിയുകയായിരുന്നു. വള്ളങ്ങളുടെ നാലു എന്‍ജിനുകള്‍ ഉപ്പുവെള്ളം കയറി നശിച്ചു. ഒരു എന്‍ജിനും വലകളും നഷ്ടപ്പെട്ടു. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സാക്കിയ മോള്‍ തോണിയിലുണ്ടായിരുന്ന കീഴൂരിലെ ബാലന്‍ (45), അബ്ദുല്‍ ഖാദര്‍ (35), സുരേഷ് കുട്ടന്‍ (30), സത്യന്‍ (37), രവി (35), വിജയന്‍ (42), ദിലീപ് കുട്ടന്‍ (35), ബവിന്‍ (32), കാസര്‍കോട് കസബയിലെ പപ്പു (45), പളനി (30) എന്നിവര്‍ക്കും ശ്രീ കുറുംബാ തോണിയിലുണ്ടായിരുന്ന കീഴൂര്‍ സ്വദേശികളായ ചന്ദ്രന്‍ (40), ഉമേശന്‍ (41), സായിബാബു (41), സുനില്‍ (35), വിജേഷ് (30), അശോകന്‍ (36), ശശി (40), രഞ്ജിത് (40), ലാലു (32), അപകടം കണ്ട് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ വിനു (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ബാലന്റെ പരുക്ക് സാരമുള്ളതാണ്.
അതേസമയം മത്സ്യതൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെട്ടിട്ടും രക്ഷാപ്രവര്‍ത്തനത്തിന് എത്താത്തതിനെ തുടര്‍ന്നു തീരദേശ പൊലിസിന്റെ ബോട്ടു മത്സ്യതൊഴിലാളികള്‍ കടലില്‍ തടഞ്ഞു.
മത്സ്യതൊഴിലാളികള്‍ കടലില്‍ മരണത്തോടു മല്ലിടുമ്പോഴും അഴിമുഖത്തു നങ്കൂരമിട്ടിരുന്ന തീരദേശ പൊലിസിന്റ ബോട്ട് അപകടത്തില്‍പ്പെട്ട സ്ഥലത്ത് എത്തിയില്ല. കടലില്‍ ഉണ്ടായിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ എത്തിയാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. കാഞ്ഞങ്ങാടെ ഫിഷറീസ് കണ്‍ട്രേള്‍ റൂമില്‍ വിളിച്ചറിയിച്ചെങ്കിലും ആരും രക്ഷാപ്രവര്‍ത്തനത്തിനെത്തിയില്ലെന്നാണ് മത്സ്യതൊഴിലാളികളുടെ ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

വിസയും പാസ്സ്പോർട്ടുമില്ല : രോഗിയായ കൊല്ലം സ്വദേശിയെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസ്സിയുടെ സഹായം തേടി റൂവി കെഎംസിസി

oman
  •  5 hours ago
No Image

2025 മാർച്ചിൽ എയർ കേരള പറന്നേക്കും

uae
  •  6 hours ago
No Image

ബഹ്‌റൈൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

bahrain
  •  7 hours ago
No Image

നിയമ കുരുക്കുകൾ ഒഴിഞ്ഞു; അബുദബിയിൽ ഇനി അപേക്ഷിച്ച ദിവസം തന്നെ വിവാഹിതരാകാം

uae
  •  7 hours ago
No Image

സഊദി അറേബ്യയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

Saudi-arabia
  •  8 hours ago
No Image

പ്രാര്‍ഥനകള്‍ വിഫലം; വെള്ളാരംകുന്നിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെന്‍സണ്‍ മരണത്തിന് കീഴടങ്ങി

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-11-09-2024

PSC/UPSC
  •  9 hours ago
No Image

ഇന്ത്യന്‍ സിനിമാരംഗമാകെ ഉറ്റു നോക്കുന്നു; ഓരോ പരാതിയും എത്രയും വേഗം തീര്‍പ്പാക്കണം കെ.കെ ശൈലജ

Kerala
  •  9 hours ago
No Image

'ബുക്കിഷ്' ദശവാർഷിക പതിപ്പിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു

uae
  •  9 hours ago
No Image

ആന്റിബയോട്ടിക്കുകള്‍ ഇനി മുതല്‍ നീല കവറില്‍ നല്‍കണം'; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  9 hours ago