നാഥനില്ലാതെ ചങ്ങരംകുളം പൊലിസ് സ്‌റ്റേഷന്‍
ചങ്ങരംകുളം: മാസങ്ങളായി നാഥനില്ലാതെ ചങ്ങരംകുളം പൊലിസ് സ്റ്റേഷന്‍. ജില്ലാ അതിര്‍ത്തിയായ ചങ്ങരംകുളം പൊലിസ് സ്റ്റേഷനിലാണ് എസ്.ഐമാരുടെ സ്ഥലംമാറ്റം മൂലം നാഥനില്ലാതെയായിരിക്കുന്നത്. ജില്ലയിലെ പ്രധാനപട്ടണങ്ങളിലൊന്നായ എടപ്പാള്‍, ചങ്ങരംകുളം പ്രദേശങ്ങള്‍ ഉള്‍കൊളളുന്ന ചങ്ങരംകുളം പൊലിസ് സ്റ്റേഷനിലാണ് മാസങ്ങളായി എസ്.ഐയോ ആവശ്യത്തിന് പൊലിസോ ഇല്ലാതെ വലയുന്നത്.
പാലക്കാട,് തൃശൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ കൂടി ഉള്‍കൊളളുന്ന ഒരു വലിയ സ്റ്റേഷന്‍ പരിധിയില്‍ എസ്.ഐമാരുടെ നിരന്തര സ്ഥലമാറ്റം ജനങ്ങളില്‍ പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. ഒരു മാസത്തിനുളളില്‍ തന്നെ രണ്ട് കവര്‍ച്ചകളാണ് സ്റ്റേഷന്‍ പരിതിയില്‍ നടന്നത്. ഇതുവരെ ഒരു തുമ്പും ഉണ്ടാക്കാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനപാതയിലും ടൗണിലും ഉണ്ടാകുന്ന ദൈനംദിന പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ തന്നെ പൊലിസിന്റെ കുറവുമൂലം കഴിയുന്നില്ല. ഇതിനിടെ നടക്കുന്ന കേസുകളും കേസു കെട്ടുകളും ഫയലുകളില്‍ മേശപ്പുറത്തു കുന്നുകൂടുകയാണ്. മണ്ണ്, മണല്‍ മാഫിയകളുടെയും കഞ്ചാവടക്കമുളള ലഹരി മദ്യ മാഫിയകളുടെയും പറുദീസയായ പ്രദേശത്ത് എസ്.ഐ ഇല്ലാത്തത് ജനങ്ങളില്‍ ആശങ്ക പരത്തുന്നുണ്ട്.
സംസ്ഥാനപാതയില്‍ നിരന്തരം ഉണ്ടാകുന്ന അപകടങ്ങളും ഇതിന്റെ തുടര്‍ച്ചയായി നാട്ടുകാരും ബസ് ജീവനക്കാരും തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങളും പൊലിസിനെ വലക്കുകയാണ്. രണ്ട് മാസം മുമ്പ ് ചങ്ങരംകുളം എസ്.ഐ ആയിരുന്ന ആര്‍ വിനോദിനെ കോട്ടക്കല്‍ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയതോടെയാണ് ചങ്ങരംകുളം സ്റ്റേഷനില്‍ നാഥനില്ലാതെ ആയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."