മയക്കുമരുന്ന് കടത്ത് ദേശസുരക്ഷയ്ക്ക് ഭീഷണി: എൻ.സി.ബി മയക്കുമരുന്ന് എത്തിച്ചത് ശ്രീലങ്കയിലേക്ക് കടത്താൻ
സ്വന്തം ലേഖിക
കൊച്ചി • അഫ്ഗാനിസ്ഥാനിൽ നിന്ന് അറബിക്കടൽ വഴിയുള്ള മയക്കുമരുന്ന് കടത്ത് വർധിച്ചുവരുന്നതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയരക്ടർ ജനറൽ സഞ്ജയ് കുമാർ സിങ്.
അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറാൻ, പാകിസ്താൻ എന്നീരാജ്യങ്ങൾവഴി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് സമീപകാലത്തായി മയക്കുമരുന്ന് കടത്ത് വർധിച്ചിരിക്കുകയാണ്.
ഇത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. കഴിഞ്ഞദിവസം കൊച്ചി പുറംകടലിൽ പിടികൂടിയ 200കിലോ ഹെറോയിൻ അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്താനിലേക്കും അവിടെനിന്ന് ശ്രീലങ്കയിലേക്കും കടത്താൻ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നാവിക സേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇറാൻ മത്സ്യബന്ധനബോട്ടിൽ നിന്ന് മയക്കുമരുന്ന് ശേഖരം പിടികൂടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നിവിടങ്ങളിലെ മയക്കുമരുന്ന് സംഘങ്ങൾ ഉപയോഗിക്കുന്ന സ്കോർപ്പിയൻ സീൽ, ഡ്രാഗൻ സീൽ അടയാളങ്ങളും പായ്ക്കറ്റുകളിൽ കണ്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."