വനിതാ സംവരണ ബില്‍ ഇന്ന് ലോക്‌സഭയില്‍; ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ സോണിയ നയിക്കും
വനിതാ സംവരണ ബില്‍ ഇന്ന് ലോക്‌സഭയില്‍; ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ സോണിയ നയിക്കും
ന്യൂഡല്‍ഹി: വനിത സംവരണ ബില്ലിന്മേല്‍ ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ച. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 11 മണിക്കാണ് ചര്‍ച്ച. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ നയിക്കുക. ഭരണപക്ഷത്ത് നിന്നും മന്ത്രി സ്മൃതി ഇറാനിയും ചര്‍ച്ചയില്‍ പങ്കെടുക്കും. ബില്‍ നാളെ രാജ്യസഭയിലും അവതരിപ്പിക്കും.
ഇന്നലെ പുതിയ പാര്‍ലമെന്റില്‍ ചേര്‍ന്ന ആദ്യസമ്മേളനത്തില്‍ ആദ്യബില്ലായി നിയമമന്ത്രി അര്‍ജുര്‍റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. നാരിശക്തീ വന്ദന്‍ അധിനിയം എന്ന പേരില്‍ അവതരിപ്പിച്ച ബില്ല് സ്ത്രീകള്‍ക്ക് ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം സംവരണമാണ് ലക്ഷ്യം വെയ്ക്കുന്നത്. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യും. ബില്ല് അടുത്ത വര്‍ഷം തന്നെ നടപ്പാക്കണം എന്ന് പ്രതിപക്ഷം ഇന്ന് ചര്‍ച്ചയില്‍ ശക്തമായി ആവശ്യപ്പെടും.
ബില്ലിന് അംഗീകാരം ലഭിക്കുന്നതോടെ ലോക്‌സഭയില്‍ വനിതാ അംഗങ്ങളുടെ എണ്ണം 82ല്‍നിന്ന് 181 ആയി ഉയരുമെന്ന് നിയമമന്ത്രി പറഞ്ഞു. ബില്ലിന് അവതരണാനുമതി തേടിയപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യസഭയില്‍ പാസാക്കിയ പഴയ ബില്‍ നിലവിലുണ്ടെന്ന് കോണ്‍ഗ്രസ് കക്ഷി നേതാവ് ആദിര്‍ ചൗധരി ചൂണ്ടിക്കാട്ടിയത് പുതിയ കെട്ടിടത്തിലെ പാര്‍ലമെന്റ് സമ്മേളനത്തിനും ബഹളത്തോടെ തുടക്കത്തിനു കാരണമായി. പഴയ ബില്‍ കാലഹരണപ്പെട്ടതായും അല്ലെങ്കില്‍ അതു സംബന്ധിച്ച രേഖകള്‍ ആദിര്‍ ചൗധരി മേശപ്പുറത്തുവയ്ക്കുകയോ പറഞ്ഞതുപിന്‍വലിക്കുകയോ ചെയ്യണമെന്നും ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. അതോടൊപ്പം നിയമമന്ത്രിയും ഇക്കാര്യം വിശദീകരിച്ചു. ഈ സമയത്തെല്ലാം സഭയില്‍ ബഹളമുണ്ടായി. ബഹളത്തിനിടെ സ്പീക്കറുടെ അനുമതിയോടെ മന്ത്രി ബില്‍ അവതരിപ്പിച്ചു. ബില്‍ അവതരണത്തിനു തൊട്ടുമുമ്പ് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തെ സ്ത്രീശക്തിയെ അഭിനന്ദിച്ച മോദി, ബില്‍ ഐകകണ്‌ഠേന പാസാക്കാന്‍ എല്ലാ അംഗങ്ങളോടും അഭ്യര്‍ഥിച്ചു.
സെന്‍സസ്, മണ്ഡല പുനര്‍നിര്‍ണയം പോലുള്ള കടമ്പകള്‍ ഇനിയും ബാക്കിയുണ്ട്. ഫലത്തില്‍ 2029ല്‍ മാത്രമേ വനിതാ സംവരണം പ്രാബല്യത്തിലാകൂ. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2010 മാര്‍ച്ച് 9നു വനിതാ സംവരണ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടിയുടെയും ആര്‍.ജെ.ഡിയുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചില്ല. ബോക്‌സ് കേരളത്തില്‍ ലോക്‌സഭാ മണ്ഡലം 6 നിയമസഭാ മണ്ഡലം 46 ബില്‍ നിയമമായാല്‍ കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 6 ഇടത്ത് വനിതാ സംവരണമാകും. നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ 46 എണ്ണം വനിതാ സംവണമാകും. നിലവിലുള്ള നിയമസഭയില്‍ 11 വനിതകളാണുള്ളത്. എം.പിമാരില്‍ വനിതകളില്ല. ബോക്‌സ് നടപ്പാക്കാനാവുക 2029ല്‍
നടപ്പാക്കാന്‍ വൈകും
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയാലും നടപ്പാക്കാന്‍ വൈകും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംവരണം പ്രാബല്യത്തില്‍ വരില്ല. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രമേ സംവരണം നിലവില്‍ വരാനിടയുള്ളൂ. സംവരണം നടപ്പാക്കണമെങ്കില്‍ ആദ്യം മണ്ഡലപുനര്‍നിര്‍ണയം പൂര്‍ത്തിയാക്കണം. അതിനു മുമ്പായി സെന്‍സസ് പൂര്‍ത്തിയായാല്‍ മാത്രമേ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാകൂ. 2026ലായിരിക്കും അടുത്ത സെന്‍സസ് നടക്കുക. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ആരംഭിക്കും. സെന്‍സസിനു പിന്നാലെ മണ്ഡലപുനര്‍നിര്‍ണയം പൂര്‍ത്തിയാകണമെങ്കില്‍ 2027 ആകും. 2021ലായിരുന്നു സെന്‍സസ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് കാരണം നടത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."