HOME
DETAILS

ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾദലിത് വിദ്യാർഥികളുടെ ശവപ്പറമ്പ്

  
backup
September 20 2023 | 17:09 PM

higher-education-institutions-are-the-graveyard-of-dalit-students

റജിമോൻ കുട്ടപ്പൻ

നിങ്ങൾ ഇൗ കത്ത് വായിക്കുമ്പോൾ ഞാനിവിടെ ഉണ്ടാവില്ല… എനിക്ക് എഴുത്തുകാരനാകണമായിരുന്നു. കാൾ സാഗനെപ്പോലെ ശാസ്ത്രത്തെക്കുറിച്ച് എഴുതുന്നൊരാൾ. ശാസ്ത്രത്തെയും നക്ഷത്രങ്ങളെയും പ്രകൃതിയെയും ഞാൻ സ്നേഹിച്ചു. എന്നാൽ മനുഷ്യനെന്നോ പ്രകൃതിയിൽനിന്ന് പിരിഞ്ഞുപോയെന്ന് അറിയാതെയായിരുന്നു മനുഷ്യരെ സ്നേഹിച്ചത്. വികാരങ്ങളെല്ലാം തരംതാഴ്ത്തപ്പെട്ടിരിക്കുന്നു. നമ്മുടെ സ്നേഹംപോലും കൃത്രിമമാണ്.

വിശ്വാസങ്ങളെല്ലാം നിറംപിടിപ്പിച്ചതും. കൃത്രിമമായ കലകളിലൂടെയാണ് യാഥാർഥ്യങ്ങൾപോലും അംഗീകരിക്കപ്പെടുന്നത്. മുറിപ്പെടാതെ സ്നേഹിക്കുക എന്നത് ഏറെ പ്രയാസമായിരിക്കുന്നു. എന്റെ ജനനം തന്നെയാണ് എനിക്കു പറ്റിയ അപകടം. കുട്ടിക്കാലത്തെ ഏകാന്തതയിൽനിന്നു ഞാനൊരിക്കലും രക്ഷപ്പെട്ടില്ല. ഭൂതകാലത്ത് അംഗീകരിക്കപ്പെടാതിരുന്നൊരു കുട്ടി മാത്രമാണ് ഞാൻ. എനിക്കിപ്പോൾ വേദനയോ സങ്കടമേ ഇല്ല. ശൂന്യത മാത്രം. എന്നെക്കുറിച്ച് ചിന്തിക്കുന്നേയില്ല. അതുകൊണ്ടാണിതിനു തയാറാവുന്നതും.

ഇതു വായിക്കുന്നവർക്ക് എന്തെങ്കിലും ചെയ്യാനാവുമെങ്കിൽ, എനിക്ക് ഏഴുമാസത്തെ ഫെല്ലോഷിപ്പ് ലഭിക്കാനുണ്ട്. ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപ. അതെന്റെ കുടംബത്തിനു ലഭിച്ചുവെന്ന് ഉറപ്പാക്കണം. രാംജിക്ക് നാൽപ്പതിനായിരം കൊടുക്കാനുണ്ട്. അദ്ദേഹം ഒരിക്കലുമത് ചോദിച്ചിട്ടില്ല. എങ്കിലും, ഇതിൽനിന്ന് ആ പണം കൊടുക്കണം. എന്റെ മരണാനന്തര ചടങ്ങുകൾ ശാന്തവും ലളിതവുമായിരിക്കട്ടെ. വന്നതുപോൽ തന്നെ ഞാൻ പോയെന്നു കരുതുക. എനിക്കുവേണ്ടി കരയരുത്. ജീവിച്ചിരിക്കുന്നതിനെക്കാൾ എനിക്ക് സന്തോഷം മരണത്തിലാണ്'.


ഹൈദരാബാദ് സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് ചക്രവർത്തി വെമുല 2016 ജനുവരി പതിനേഴിന് ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് എഴുതിയ കുറിപ്പിന്റെ ഭാഗമാണ് മുകളിൽ വായിച്ചത്. 2015 ജൂലൈ മുതൽ പ്രതിമാസം ലഭിക്കേണ്ട 25000 രൂപ രോഹിത്തിനു സർവകലാശാല നൽകിയിരുന്നില്ല. അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷന്റെ കീഴിൽ രോഹിത്തും കൂട്ടുകാരും പ്രശ്നങ്ങളുണ്ടാക്കുന്നു എന്നതായിരുന്നു ഫെല്ലോഷിപ്പ് തടഞ്ഞതിന് അധികൃതരുടെ വാദം.

ഔദ്യോഗിക കാര്യങ്ങളാലാണ് ഫെല്ലോഷിപ്പ് വൈകിയതെന്ന വാദത്തിലായി പിന്നീട് സർവകലാശാല അധികൃതർ. എ.ബി.വി.പി നേതാവ് എൻ. സുശീൽ കുമാറിനെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് രോഹിത്തിനും മറ്റു നാല് എ.എസ്.എ പ്രവർത്തകർക്കുമെതിരേ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഒാഗസ്റ്റ് പതിനേഴിനു ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന ബന്ദാരു ദത്താത്രേയ അന്നത്തെ മാനവവിഭവശേഷി വികസന മന്ത്രിക്ക് ഒരു കത്തെഴുതി. ഹൈദരാബാദ് സർവകലാശാല തീവ്ര-ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെ കേന്ദ്രമായിട്ടുണ്ടെന്നും ഉടനടി നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. പല തിരിമറികൾക്കുമൊടുവിൽ സെപ്റ്റംബറിൽ അഞ്ചുപേരെ സസ്പെൻഡ് ചെയ്തു.

ഈ തീരുമാനം ഡിസംബർ പതിനേഴിനു സ്ഥിരീകരിച്ചു. ഇതാണ് രോഹിത്തിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.
ഇന്ത്യയിലെ ഐ.ഐ.ടി, ഐ.ഐ.എം, എൻ.ഐ.ടി തുടങ്ങി മറ്റു ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ആദ്യത്തെയോ അവസാനത്തെയോ ആത്മഹത്യയായിരുന്നില്ല രോഹിത്തിന്റേത്. 2023 മാർച്ചിൽ പാർലമെന്റിൽ സമർപ്പിച്ച രേഖപ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, എൻ.ഐ.ടികളിലായി അറുപത്തിയൊന്നു പേരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഈ അറുപത്തിയൊന്നിൽ മുപ്പത്തിയൊന്നുപേരും പിന്നോക്ക വിഭാഗക്കാരോ പട്ടികജാതി- പട്ടികവർഗക്കാരോ ആണ്. മാർച്ചുവരെയുള്ള കണക്കുകളാണ് ഇത്.

ഏറ്റവും അടുത്തായി സംഭവിച്ച ചില വാർത്തകളും ഉണ്ട്.
സെപ്റ്റംബർ ഒന്നിന് ഇരുപത്തിയൊന്നു വയസുള്ള അനിൽ കുമാർ എന്ന ദലിത് വിദ്യാർഥി ഐ.ഐ.ടി ഡൽഹിയിൽ ആത്മഹത്യ ചെയ്തു. ജാതിവിവേചനമായിരുന്നു കാരണം. 2019ലെ ജെ.ഇ.ഇ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ പതിനാറാം റാങ്കുകാരനായിരുന്നു അനിൽ കുമാർ. ജൂലൈ ഒമ്പതിന് ഇതേ സ്ഥാപനത്തിൽ ആയുഷ് ആശ്ന എന്ന ബി.ടെക് അവസാന വർഷ വിദ്യാർഥിയെ റൂമിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

ഫെബ്രുവരി പന്ത്രണ്ടിനു പതിനെട്ടു വയസുള്ള ദർശൻ സോളങ്കി എന്ന ദലിത് യുവാവ് ആത്മഹത്യ ചെയ്തു. ഐ.ഐ.ടി ബോംബെയിൽ ബി.ടെക് കെമിക്കൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു ദർശൻ. അക്കങ്ങളായും പേരുകളായും മുകളിൽ സൂചിപ്പിച്ച ഓരോ ആത്മഹത്യയും ജാതിവിവേചനം മൂലമല്ലെന്നാണ് പൊലിസിന്റെ കണ്ടെത്തൽ. അവർ കണ്ടെത്തിയ കാരണങ്ങൾ, അക്കാദമികസമ്മർദം, കുടുംബ പ്രശ്നങ്ങൾ, വ്യക്തിസംഘർഷങ്ങൾ, മാനസികപ്രശ്നങ്ങൾ എന്നിങ്ങനെയായിരുന്നു. എന്നാൽ ആത്മഹത്യ ചെയ്തവരുടെ സുഹൃത്തുക്കളുടെ മൊഴികളുള്ള വാർത്തകളും ദലിത് അവകാശസംഘടനകളും പറയുന്നത് സഹവിദ്യാർഥികളിൽ നിന്നും സവർണ അധ്യാപകരിൽ നിന്നുമുള്ള വിവേചന നടപടികളാണ് ആത്മഹത്യക്കു കാരണമായിട്ടുള്ളത് എന്നാണ്.


ഐ.ഐ.ടി ബോംബെയിലെ അംബേദ്കർ-പെരിയാർ-ഫൂലേ സ്റ്റഡി സർക്കിളിനു ലഭിച്ച വിവരാവകാശ മറുപടി പ്രകാരം ഐ.ഐ.ടി ഡൽഹിയിലെ പതിനാലു പഠനവിഭാഗങ്ങളിൽ ഒന്നിൽപോലും പട്ടികജാതി-പട്ടിക വർഗത്തിൽ നിന്നുള്ള അധ്യാപകരില്ല. 24 വിഭാഗങ്ങളിൽ പട്ടികജാതിക്കാരില്ല, 15 വിഭാഗങ്ങളിൽ പട്ടിക വർഗക്കാരുമില്ല. ആകെ ഇരുപത്തിയേഴു പഠനവിഭാഗങ്ങളുള്ള ഇവിടെ ഒമ്പതുവകുപ്പുകളിൽ പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആരുമില്ല. കേന്ദ്രസർക്കാരിൽ നിന്നും യു.ജി.സിയിൽ നിന്നും പൂർണമായും പണം സ്വീകരിച്ച് പ്രവർത്തിക്കുന്ന കേന്ദ്രസർവകലാശാലകളാണ് ഐ.ഐ.ടികൾ.

അതിനാൽ തന്നെ സംവരണ നയങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണുതാനും. പട്ടികജാതിക്കാർക്ക് 15 ശതമാനം, 7.5 ശതമാനം പട്ടിക വർഗക്കാർക്ക്, 27 ശതമാനം മറ്റു പിന്നോക്ക വിഭാഗക്കാർക്ക് എന്നിങ്ങനെയാണ് വകുപ്പ് നിയമനത്തിലും അഡ്മിഷനിലും പാലിക്കേണ്ട സംവരണ നയം. 45 കേന്ദ്ര സർവകലാശാലകളുള്ളതിൽ 33 സർവകലാശാലകളിൽ മാത്രമാണ് പട്ടികജാതി-പട്ടികവർഗക്കാർക്കായി 1097 അവസരങ്ങളുള്ളത്. അതിൽ തന്നെ 212 ഒഴിവുകളിലേ നിയമനം നടന്നിട്ടുള്ളൂ.

ഈ മുപ്പത്തിമൂന്നു സർവകലാശാലകളിൽ, ഒഴിവുള്ള പട്ടികജാതി-പട്ടികവർഗ പോസ്റ്റുകൾ കണ്ടെത്തി നിയമനം നടത്തുന്നതിൽ പതിനെട്ടു കേന്ദ്രസർവകലാശാലകൾ പൂർണ പരാജയമാണ്. 2021ൽ ജാതിവിവേചനത്തിന്റെ പേരിൽ ഐ.ഐടി മദ്രാസിൽ നിന്ന് അസിസ്റ്റന്റ് പ്രൊഫസറായ വിപിൻ. പി. വീട്ടിൽ ജോലി രാജിവച്ചതും ആ സാഹചര്യത്തിൽ ഓർക്കണം.


സാമ്പ്രദായികമായി സംവിധാനത്തിന്റെ ഒത്താശയോടെ നടന്നുപോരുന്ന അനീതികളുടെ കഥകളാണ് ഈ കണക്കുകൾക്ക് പറയാനുള്ളത്. ‘കാലം മാറി’, ‘എനിക്കും ദലിത് സുഹൃത്തുക്കളുണ്ട്’, ‘ഞങ്ങളൊരു ഗ്ലാസിൽ നിന്നാണ് വെള്ളം കുടിക്കുന്നത്’ എന്നൊക്കെ പറഞ്ഞതുകൊണ്ടുമാത്രം ഇത്തരം ജാതിവെറികളെ കണ്ടില്ലെന്നു നടിക്കാനാവില്ല. ഹിന്ദുത്വ അധികാരത്തിന്റെ വളർച്ച ഇന്ത്യയിലെ ജാതിവിവേചനത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ടെന്നാണ് മനസിലാക്കേണ്ടത്.

2018ൽ ദലിതർക്കെതിരേയുള്ള ആക്രമണങ്ങൾ 43,000 ആയിരുന്നെങ്കിൽ 2019ൽ ഇത് 46,000 ആയി. ഇത് വീണ്ടും ഉയർന്ന് 2020ൽ 50,201ഉം, 2021ൽ 50,900വും ആയി. ഒരു ഹിന്ദുത്വവാദിയെ സംബന്ധിച്ചിടത്തോളം വിശുദ്ധ ഗ്രന്ഥങ്ങളെന്നു പറയുന്നത് മനുസ്മൃതിയും ഭഗവദ്ഗീതയുമാണ്. സാധാരണ ഹിന്ദുക്കൾക്കിടയിൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ വിവേചനം കൽപ്പിക്കുകയാണ് ഇതിൽ മനു ചെയ്യുന്നത്. അംബേദ്കർ പറയുന്നതിങ്ങനെ: 'വംശീയ വിവേചനമല്ല ജാതിവ്യവസ്ഥയിൽ സംഭവിക്കുന്നത്.

ഒരേ വംശത്തിലെ ആളുകളെ സാമൂഹികമായി വിഭജിക്കുകയാണ് ഇതിൽ ചെയ്യുന്നത്. ജാതി എന്നാൽ ഒരു മാനസികാവസ്ഥയാണ്. മനസിന്റെ അസുഖമാണത്. ഹിന്ദു മതത്തിന്റെ അധ്യാപനങ്ങളാണ് ഈ അസുഖത്തിന്റെ മൂലകാരണം'. അദ്ദേഹം ഇങ്ങനെയും പറയുന്നുണ്ട്: 'സിഖുകാർക്കും മുസ്‌ലിംകൾക്കുമിടയിൽ അവരെ സഹോദരരാക്കുന്ന, സാമൂഹികമായി ഒന്നിപ്പിക്കുന്ന ഐക്യമുണ്ട്. എന്നാൽ ഹിന്ദുക്കൾക്കിടയിൽ അത്തരമൊരു ഐക്യമില്ല. ഒരു ഹിന്ദു മറ്റൊരു ഹിന്ദുവിനെ തന്റെ സഹോദരനായി കാണുന്നില്ല'.


നരേന്ദ്രമോദിക്ക് മൂന്നാമതൊരു അവസരംകൂടി ലഭിക്കുമെന്ന് സ്വപ്നം കാണുന്ന ഹിന്ദുത്വ അധ്യാപകർക്കും വിദ്യാർഥികൾക്കും ദലിത് വിദ്യാർഥികളെ ഒരിക്കലും തങ്ങളുടെ സഹോദരരായി കാണാൻ സാധിക്കില്ല. ഈ ധാർഷ്ട്യത്താൽ തന്നെയാണ് ഇവിടുത്തെ ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും എൻ.ഐ.ടികളും ദലിതരുടെ ശവപ്പറമ്പായി മാറുന്നത്.

Content Highlights:Higher education institutions are the graveyard of Dalit students




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago