കുമരംപുത്തൂർ എ.പി ഉസ്താദ് പ്രഥമ അവാർഡ് സാദിഖലി ശിഹാബ് തങ്ങൾക്ക് ഇന്ന് സമർപ്പിക്കും
മണ്ണാർക്കാട് • പ്രഗത്ഭ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റുമായിരുന്ന കുമരംപുത്തൂർ എ.പി മുഹമ്മദ് മുസ് ലിയാരുടെ പേരിൽ എ.പി ഉസ്താദ് സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ അവാർഡ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് ഇന്ന് സമർപ്പിക്കും.
മത സാമൂഹിക വിദ്യാഭ്യാസ രംഗത്ത് മികവാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ മതമൈത്രിയും മാനവ സൗഹാർദവും ഊട്ടിയുറപ്പിക്കുന്നതിൽ തങ്ങൾ നിർവഹിക്കുന്ന നേതൃപരമായ പങ്കും പരിഗണിച്ചാണ് അവാർഡ്.
ഇന്ന് വൈകുന്നേരം ഏഴിന് കുമരംപുത്തൂർ പള്ളിക്കുന്നിൽ നടക്കുന്ന എ.പി മുഹമ്മദ് മുസ് ലിയാർ ആറാമത് ഉറൂസ് മുബാറകിന്റെ പൊതുസമ്മേളനത്തിൽ സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അവാർഡ് സമ്മാനിക്കും. ചടങ്ങിൽ വി.കെ ശ്രീകണ്ഠൻ എം.പി, എൻ. ശംസുദ്ദീൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. കുമരംപുത്തൂർ മഹല്ല് ഖാസി സി.പി അബൂബക്കർ ഫൈസി അധ്യക്ഷനാകും.
എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ പി.കെ ഇമ്പിച്ചിക്കോയ തങ്ങൾ പഴയ ലക്കിടി, മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബശീർ, കളത്തിൽ അബ്ദുല്ല, ഇ. അലവി ഫൈസി കുളപ്പറമ്പ്, കെ.സി അബൂബക്കർ ദാരിമി, കൊടക് അബ്ദുറഹ് മാൻ മുസ്‌ലിയാർ, ജി.എം സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, ഹബീബ് ഫൈസി കോട്ടോപ്പാടം, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, മുഹമ്മദലി ഫൈസി കോട്ടോപ്പാടം, റശീദ് ഫൈസി കമാലി മോളൂർ, അബ്ദുൽ കരീം മുസ് ലിയാർ കുളപ്പറമ്പ്, മുസ്തഫ വാറോടൻ, പി.എം നൗഫൽ തങ്ങൾ, ടി.എ സലാം, കല്ലടി അബൂബക്കർ, എം. മമ്മദ് ഹാജി, എസ്.ആർ ഹബീബുല്ല, സുഹൈൽ റഹ്മാനി, റഹീം ഫൈസി അക്കിപ്പാടം പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."