HOME
DETAILS
MAL
പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു
backup
July 31 2021 | 09:07 AM
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു. ജയ്ഷെ മുഹമ്മദ് ഭീകരൻ മസുദ് അസറിന്റെ ബന്ധു മുഹമ്മദ് ഇസ്മയിൽ അൽവിയെയാണ് കശ്മീരിലെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചത്. ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലെ ഹംഗല്‍മാര്‍ഗില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് കശ്മീര്‍ ഐജി വിജയകുമാര്‍ അറിയിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ഭീകരനെയും വധിച്ചിട്ടുണ്ട്.
2019 ഫെബ്രുവരി 14ന് ഉച്ച കഴിഞ്ഞ് 3.15നായിരുന്നു പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണമുണ്ടായത്. 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.
https://twitter.com/ANI/status/1421385167466160131
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."