മൂന്നു പതിറ്റാണ്ട് കടന്ന സംരംഭക മികവ്: സക്കീര്‍ ഹുസൈന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗീകാരപത്രം ഏറ്റുവാങ്ങി
ദുബായ്: മൂന്ന് പതിറ്റാണ്ടായി ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും നിരവധി ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാലക്കാട് തൃത്താല സ്വദേശി സക്കീര്‍ ഹുസൈന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഒരുക്കിയ ചടങ്ങില്‍ അംഗീകാരപത്രം ഏറ്റുവാങ്ങി. ഗള്‍ഫിലെ മലയാളി ബിസിനസ് കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷ(ഐപിഎ)ന്റെ ബ്രിട്ടീഷ് പാര്‍ലമെന്റ് സന്ദര്‍ശന സംഘത്തില്‍ സാന്നിധ്യമറിയിച്ച് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. യുഎഇ കേന്ദ്രമായ ഗ്‌ളാഡിയേറ്റര്‍, ഗാഡ്‌സ് ഷൂസ് ബ്രാന്‍ഡുകളുടെ ഉടമയാണ് സക്കീര്‍ ഹുസൈന്‍.
ഈ മാസം ആദ്യ വാരത്തിലാണ് ഐപിഎ അംഗങ്ങളായ 50 അംഗ സംഘം സംരംഭക സാധ്യതകള്‍ തേടി യൂറോപ്പില്‍ സന്ദര്‍ശനം നടത്തിയത്. സംഘത്തിലിടം നേടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു. വ്യവസായ പ്രമുഖരുടെ സംഘത്തിന് യുനൈറ്റഡ് കിംങ്ഡം കേരള ബിസിനസ് ഫോറം (യുകെകെബിഎഫ്) ഊഷ്മളമായ സ്വീകരണം നല്‍കി. സന്ദര്‍ശന വേളയില്‍ വിവിധ പ്രദേശങ്ങളില്‍ ബിസിനസുകള്‍ സ്ഥാപിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് നിരവധി ബ്രിട്ടീഷ് എംപിമാര്‍ രംഗത്ത് വന്നു. ക്രൈം, പൊലീസിംങ്, ഫയര്‍ വകുപ്പ് സഹ മന്ത്രി ക്രിസ് ഫില്‍പ്, പ്രമുഖ എംപിമാരായ മാര്‍ക് പോസി, സാറാ ആതര്‍ട്ടണ്‍, മാര്‍ട്ടിന്‍ ഡേ, വീരേന്ദ്ര ശര്‍മ, ഐപിഎ ചെയര്‍മാന്‍ സൈനുദ്ദീന്‍ ഹോട്ട്പാക്ക്, എ.കെ ഫൈസല്‍, വൈസ് ചെയര്‍മാന്‍ റിയാസ് കില്‍ട്ടണ്‍, ട്രഷറര്‍ സിഎ ശിഹാബ് തങ്ങള്‍, അഫി അഹ്മദ്, പ്രമുഖ സിനിമാട്ടോഗ്രാഫര്‍ ജയപ്രകാശ് പയ്യന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗണ്‍സില്‍ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചായിരുന്നു പരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."