തിരുവനന്തപുരത്ത് മോദി വന്ന് മത്സരിച്ചാലും ഞാന്‍ ജയിക്കും: ശശി തരൂര്‍
തിരുവനന്തപുരത്ത് മോദി വന്ന് മത്സരിച്ചാലും ഞാന്‍ ജയിക്കും: ശശി തരൂര്‍
തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് താന്‍തന്നെ മത്സരിക്കുമെന്ന് ശശി തരൂര്‍ എം.പി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്ന് തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി പറഞ്ഞാല്‍ തിരുവനന്തപുരത്ത് താന്‍ തന്നെ മത്സരിക്കും. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പില്‍ സീറ്റ് ആര്‍ക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു. പക്ഷെ, സാഹചര്യം കാണുമ്പോള്‍ മനസ് മാറി. ദേശീയ തലത്തില്‍ ഒരു ഭരണമാറ്റം ആവശ്യമാണ്, തരൂര്‍ പറഞ്ഞു.
മത്സരിച്ചാല്‍ ജയപ്രതീക്ഷ ഉണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, തിരുവനന്തപുരത്ത് മോദിമത്സരിച്ചാലും താന്‍ ജയിക്കും എന്നായിരുന്നു തരൂരിന്റെ മറുപടി. 'തിരുവനന്തപുരത്ത് മത്സരിക്കാന്‍ നൂറ് ശതമാനം തീരുമാനിച്ചിരുന്നില്ല. പാര്‍ലമെന്റ് വേണോ മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് വേണോ എന്ന് സംശയം ഉണ്ടായിരുന്നു. എന്നാല്‍, ദേശീയ സാഹചര്യത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തി. പാര്‍ട്ടി തീരുമാനിച്ചാല്‍ തിരുവനന്തപുരത്ത് മത്സരിക്കും', തരൂര്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭയിലേക്ക് മത്സരിക്കാനുള്ള ആലോചന ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് തന്ത്രപരമായ മറുപടി ആണ് തരൂര്‍ നല്‍കിയത്. 'രാഷ്ട്രീയത്തില്‍ മൂന്ന് വിധത്തില്‍ തിരഞ്ഞെടുപ്പുണ്ട്. പല സമയങ്ങളിലാണ് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍. ഓരോ സമയത്തെയും സാഹചര്യവും ആവശ്യവും നോക്കി തീരുമാനിക്കും. അപ്പോഴത്തെ സാഹചര്യം നോക്കി കാര്യങ്ങള്‍ തീരുമാനിക്കും', അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലെ ഡാനിഷ് അലിക്കെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ രാജ്യം സ്തംഭിച്ചുവന്ന് തരൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."