HOME
DETAILS

മാധ്യമപ്രവര്‍ത്തകരെ തടഞ്ഞസംഭവം: എസ്.ഐക്കെതിരേയുള്ള ഒരുകേസ് റദ്ദാക്കി

  
backup
August 26 2016 | 00:08 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%86-%e0%b4%a4%e0%b4%9f-2


കൊച്ചി: മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തില്‍ കോഴിക്കോട് ടൗണ്‍  എസ്.ഐ വിമോദിനെതിരേ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ ഒരെണ്ണം ഹൈക്കോടതി റദ്ദാക്കി.  രണ്ടാമത്തെ കേസില്‍ മാധ്യമ പ്രവര്‍ത്തകരെ അന്യായമായി തടങ്കലിലാക്കിയെന്നതൊഴികെയുള്ള കുറ്റങ്ങളും റദ്ദാക്കിയിട്ടുണ്ട്.
ജൂലായ് 30 നാണ് ഐസ് ക്രീം കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍  റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ലേഖകന്‍ ബിനുരാജിനെയും മറ്റും എസ്.ഐയുടെ  നേതൃത്വത്തിലുള്ള പൊലിസ് സംഘം  കോടതിപരിസരത്തു നിന്ന് നീക്കിയത്. ഇവരുടെ വാഹനവും എസ്.ഐ പിടിച്ചെടുത്തിരുന്നു. പിന്നീട് ഉന്നത പൊലിസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍  ഇടപെട്ടതോടെ വിമോദിനെ താല്‍കാലികമായി ചുമതലയില്‍  നിന്ന് ഒഴിവാക്കി. എന്നാല്‍ ഇതിനുശേഷവും വിമോദ് സ്റ്റേഷനിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞുവച്ചു. സംഭവത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വിമോദ്  ഹൈക്കോടതിയിലെത്തിയത്. ഹരജി പരിഗണിച്ച സിംഗിള്‍ബെഞ്ച് വിമോദിനെതിരേ ചുമത്തിയ  കുറ്റങ്ങളില്‍ അന്യായമായി തടങ്കലൊഴികെ കുറ്റകരമായ ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിക്കാതെയുള്ള  ദേഹോപദ്രവമേല്‍പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നു വ്യക്തമാക്കിയാണ് ഒഴിവാക്കിയത്.  അന്യായമായി തടങ്കലിലാക്കിയെന്ന കുറ്റം നിലനില്‍ക്കുമോയെന്നത് അന്വേഷണത്തില്‍ വ്യക്തമാകേണ്ടതുണ്ടെന്നും  ഇതിനായി അന്വേഷണം തുടരാമെന്നുമാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രമുറങ്ങുന്ന മദീനയിലെ അല്‍ ഖലാ പള്ളിയുടെ നവീകരണം ആരംഭിച്ചു

Saudi-arabia
  •  8 days ago
No Image

മാർച്ച് 31നകം ഇ-കെവൈസി പൂർത്തിയാക്കണം; ഇല്ലെങ്കിൽ റേഷൻ വിഹിതം നഷ്ടപ്പെടാം

Kerala
  •  8 days ago
No Image

ജാക്കറ്റിലും ബെൽറ്റിലും ഒളിപ്പിച്ച സ്വർണം; പൊലീസുകാരൻ ഒപ്പം, സർക്കാർ വാഹനത്തിൽ യാത്ര; രന്യ റാവു സ്വർണക്കടത്ത് കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ

latest
  •  8 days ago
No Image

ഇത് സഊദി ലീഗല്ല, റൊണാൾഡോയുടെ ലീഗ്! അമ്പരിപ്പിക്കുന്ന കണക്കുകളിൽ ഞെട്ടി ഫുട്ബോൾ ലോകം

Football
  •  8 days ago
No Image

ദുബൈയിലെ റോഡുകളിലെ ഈ നിയമലംഘനങ്ങള്‍ നടത്തിയാല്‍ എഐ റഡാറുകള്‍ തൂക്കും, ജാഗ്രതൈ!

uae
  •  8 days ago
No Image

ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് പ്രിയപ്പെട്ട അധ്യാപകനടുത്തേക്ക് ഓടിയെത്തി യുഎഇ പ്രസിഡന്റ്; ചിത്രങ്ങള്‍ വൈറല്‍

uae
  •  8 days ago
No Image

അവനെ പോലൊരു താരത്തെ കിട്ടിയത് രോഹിത്തിന്റെ ഭാഗ്യമാണ്: മുൻ പാക് താരം

Cricket
  •  8 days ago
No Image

നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു

Kerala
  •  8 days ago
No Image

കരുവാരക്കുണ്ടിൽ യുവാവ് പ്രചരിപ്പിച്ച കടുവയുടെ വീഡിയോ വ്യാജം; യുവാവിനെതിരെ കേസ്

Kerala
  •  8 days ago
No Image

ട്രെയിനിൽ അടിവസ്ത്രത്തിൽ ബെൽറ്റ് ഘടിപ്പിച്ച് 18 ലക്ഷം രൂപ കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  8 days ago