'ബി.ജെ.പിയുമായുള്ള സഖ്യം അംഗീകരിക്കാനാവില്ല' എന്‍.ഡി.എക്കൊപ്പം ചേര്‍ന്നതിന് പിന്നാലെ ജെ.ഡി.എസില്‍ നിന്ന് കൂട്ടത്തോടെ രാജി പ്രഖ്യാപിച്ച് മുസ്‌ലിം നേതാക്കള്‍
'ബി.ജെ.പിയുമായുള്ള സഖ്യം അംഗീകരിക്കാനാവില്ല' എന്‍.ഡി.എക്കൊപ്പം ചേര്‍ന്നതിന് പിന്നാലെ ജെ.ഡി.എസില്‍ നിന്ന് കൂട്ടത്തോടെ രാജി പ്രഖ്യാപിച്ച് മുസ്‌ലിം നേതാക്കള്‍
ബംഗളൂരു: 2024 തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.ഡി.എ.യുമായി സഖ്യത്തിലായതിന് പിന്നാലെ ജെ.ഡി.എസില്‍ പൊട്ടിത്തെറി. ബി.ജെ.പി നേതൃത്വം നല്‍കുന്ന സഖ്യവുമായി യോജിച്ചു പോവാനാവില്ലെന്ന് കാണിച്ചാണ് രാജി. ജെ.ഡി.എസ്. സീനിയര്‍ വൈസ് പ്രസിഡന്റ് സയിദ് ഷഫിയുള്ള ഉള്‍പെടെ നിരവധി മുതിര്‍ന്ന നേതാക്കളാണ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സഖ്യവുമായി ബന്ധപ്പെട്ട് ജെ.ഡി.എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എച്ച്.ഡി കുമാരസ്വാമി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സംഭവം പുറത്തുവന്നതിന് പിന്നാലെ കുമാരകൃപ ഗസ്റ്റ് ഹൗസിലെത്തിയ പാര്‍ട്ടിയിലെ മുസ്‌ലിം നേതാക്കള്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു.
മതേതര പാര്‍ട്ടിയായിട്ടും ജെ.ഡി.എസ്. എന്‍.ഡി.എ. മുന്നണിയില്‍ ചേര്‍ന്നതില്‍ അതൃപ്തരാണെന്ന് സയിദ് ഷഫിയുള്ള പറഞ്ഞു. മുസ്‌ലിംകള്‍ മാത്രമല്ല മതേതര ഹിന്ദുക്കളും പാര്‍ട്ടി തീരുമാനത്തില്‍ അതൃപ്തരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് വലിച്ചിട്ടവരുമായി തന്നെ കൂട്ടുകൂടിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഖ്യം അവസാനിുപ്പിക്കും വരെ പാര്‍ട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ജെഡിഎസ് ശിവമോഗ പ്രസിഡന്റ് എം.ശ്രീകാന്തടക്കമുള്ളവരും രാജിവെച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ എന്‍.എം. നബി ഉള്‍പ്പെടെയുള്ളവരും പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹി മുന്‍ പ്രതിനിധി മൊഹിദ് അല്‍ത്താഫ്, യുവജനവിഭാഗം പ്രസിഡന്റ് എന്‍.എം. നൂര്‍, മുന്‍ ന്യൂനപക്ഷ വിഭാഗം മേധാവി നാസിര്‍ ഹുസൈന്‍ ഉസ്താദ് തുടങ്ങിയവരും പാര്‍ട്ടി വിട്ടേക്കും.
എന്‍ഡിഎയ്‌ക്കൊപ്പം ചേരാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കില്ലെന്ന് കേരള ഘടകവും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് കേരളത്തിലെ ജെഡിഎസിന്റെ സംസ്ഥാന സമിതി വിളിച്ചിട്ടുണ്ട്. മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുന്നത് സംബന്ധിച്ചടക്കം ഇതില്‍ തീരുമാനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."