ഭര്തൃമാതാക്കള്ക്ക് ജോലിയുണ്ടെങ്കില്‍ ഇന്ത്യയില്‍ വനിതകള്‍ക്ക് തൊഴില്‍ സാഹചര്യം കൂടുന്നുവെന്ന് പഠനം
ഭര്തൃമാതാക്കള്ക്ക് ജോലിയുണ്ടെങ്കില്‍ ഇന്ത്യയില്‍ വനിതകള്‍ക്ക് തൊഴില്‍ സാഹചര്യം കൂടുന്നുവെന്ന് പഠനം
ന്യൂഡല്‍ഹി: ഭര്‍തൃമാതാവിന് ജോലിയാണ് ഇന്ത്യയിലെ വനിതാ തൊഴിലാളികളുടെ അനുപാതം തീരുമാനിക്കുന്നതെന്ന് പഠനം. ഭര്‍തൃമാതാവിന് തൊഴിലുണ്ടെങ്കില് ഇന്ത്യയില്‍ സ്ത്രീകള്‍ തൊഴില്‍ തേടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനത്തില്‍ പറയുന്നത്. നഗരങ്ങളിലെ കുടുംബങ്ങളില്‍ മരുമക്കള്‍ ജോലി ചെയ്യാനുള്ള സാധ്യത 70% കൂടുതലാണെന്നാണ് അസിം പ്രേംജി യൂണിവേഴ്സിറ്റി പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ 2023 റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവിടെ തൊഴിലെടുക്കുന്ന അമ്മായിയമ്മമാരായിരിക്കും കൂടുതലെന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമീണ മേഖലകളില്‍ ഇത് 50 ശതമാനമാണ് കൂടുതല്‍.
പരമ്പരാഗതമായി വിവാഹശേഷം പെണ്‍കുട്ടികള്‍ വരന്റെ വീട്ടിലാണ് താമസിക്കുക. ഭര്തൃമാതാക്കളോട് അവര്‍ക്ക് പ്രത്യേക ബഹുമാനവുമോ ഭയമോ ഒക്കെ ആയിരിക്കും. ജോലിക്കാരായ ഭര്തൃമാതാക്കള് ആണെങ്കില്‍ മരുമക്കളെ ജോലിക്കു പോകാന്‍ പ്രേരിപ്പിക്കും.
കൊവിഡ് കാലത്ത് കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ രംഗത്തേക്ക് വന്നതായും പഠനത്തില്‍ പറയുന്നു. കൊവിഡിന് മുമ്പ് 50 ശതമാനം സ്ത്രീകളായിരുന്നു ജോലി ചെയ്തിരുന്നത് എങ്കില്‍ കൊവിഡിനു ശേഷം അത് 60 ശതമാനമായി വര്‍ധിച്ചു. അതായത് ഇന്ത്യയില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."