HOME
DETAILS

ഓപ്പറേഷന്‍ ഡി ഹണ്ട്: സംസ്ഥാനത്ത് 244 പേര്‍ അറസ്റ്റില്‍, 246 കേസുകള്‍

ADVERTISEMENT
  
backup
September 24 2023 | 13:09 PM

operation-d-hunt-244-people-arrested-in-the-state

ഓപ്പറേഷന്‍ ഡി ഹണ്ട്: സംസ്ഥാനത്ത് 244 പേര്‍ അറസ്റ്റില്‍, 246 കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവില്‍പ്പനക്കാരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 244 പേര്‍ അറസ്റ്റിലായി. 246 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 81.46 ഗ്രാം എംഡിഎംഎയും 10. 35 കിലോ കഞ്ചാവും പിടികൂടി. ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരിലായിരുന്നു പരിശോധന.

സംസ്ഥാനത്തെ 1373 കേന്ദ്രങ്ങളില്‍ ഒരേ സമയമായിരുന്നു റെയ്ഡ്. ലഹരി വില്‍പ്പനക്കാരുടെയും ഇടനിലക്കാരുടേയും പട്ടിക തയ്യാറാക്കിയായിരുന്നു പരിശോധന. ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് കൊച്ചിയില്‍ നിന്നാണ്. 61 പേരാണ് കൊച്ചിയില്‍ അറസ്റ്റിലായത്. തിരുവനന്തപുരം റേഞ്ചില്‍ 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 48 പേര്‍ അറസ്റ്റിലായി. ആലപ്പുഴയില്‍ 45 പേരും ഇടുക്കിയില്‍ 33 പേരും അറസ്റ്റിലായിട്ടുണ്ട്. മറ്റു ജില്ലകളിലും അറസ്റ്റിലായവരുടെ അടക്കം വിശദ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

കോഴിക്കോട് ഉള്ള്യേരിയില്‍ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 65 മില്ലിഗ്രാം എംഡി എം എയുമായി യുവാവ് പിടിയിലായി. 23 വയസുകാരനായ മുഷ്താഖ് അന്‍വറിനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ മറ്റൊരു എംഡിഎംഎ കേസും നിലവിലുണ്ടെന്നും മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണിയാണ് അന്‍വറെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഒമാനിൽ നിയമഭേദഗതി; 28 മേഖലകളിൽ കൂടി വിദേശ നിക്ഷേപകര്‍ക്ക് വിലക്ക്

oman
  •  8 days ago
No Image

കല്‍പറ്റ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-02-09-2024

latest
  •  8 days ago
No Image

സഊദിയിൽ സ്കൂൾ ബസ് അപകടം; ഡ്രൈവറായ പ്രവാസി ഇന്ത്യക്കാരന് ദാരുണന്ത്യം

Saudi-arabia
  •  8 days ago
No Image

പാരാലിംപിക്‌സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം

Others
  •  8 days ago
No Image

ചേര്‍ത്തലയില്‍ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  8 days ago
No Image

ഹോട്ടലുകളിലും റിസോര്‍ട്ടുകലുമെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം: ഉത്തരവിറക്കി ടൂറിസം വകുപ്പ്

Kerala
  •  8 days ago
No Image

യുഎഇയിൽ പൊതുമാപ്പ് അപേക്ഷകർക്ക് വിരലടയാളം നിർബന്ധം

uae
  •  8 days ago
No Image

കൗണ്‍സിലിങിന് ശേഷവും വീട്ടിലേക്ക് പോകാന്‍ തയ്യാറാകാതെ 13കാരി; പഠനവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് സിഡബ്ല്യുസി 

Kerala
  •  8 days ago
No Image

എന്‍സിപിയില്‍ നിര്‍ണായക നീക്കങ്ങള്‍; എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയേക്കും

Kerala
  •  8 days ago