'വിട CN' ഒരു കാലത്ത് ബാല്യത്തിന്റെ പ്രിയകൂട്ടായിരുന്ന കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക് ചാനല്‍ ഇനി ഇല്ല
കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക് സംപ്രേഷണം അവസാനിപ്പിക്കുന്നു. ഒരു കാലത്ത് കൊച്ചു കൂട്ടുകാരുടെ ഇഷ്ടതോഴന്‍. ശരിക്കും പറഞ്ഞാല്‍ ടിവിക്കു മുന്നില്‍ കുട്ടികളെ 'ചടഞ്ഞിരിക്കാന്‍' ശീലമാക്കിയ കക്ഷി. ബെന്‍10, ടോം ആന്റ് ജെറി, കിഡ്‌സ് നെക്സ്റ്റ് ഡോര്‍, പവര്‍പഫ് ഗേള്‍സ്,ടീന്‍ ടൈറ്റന്‍സ്..... അങ്ങിനെ നീളുന്നു ഒരു തലമുറയെ തന്നെ ആവേശം കൊള്ളിച്ച കാര്‍ട്ടൂണുകള്‍. കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കിന്റെ ലയന വാര്‍ത്ത വാര്‍ണര്‍ ബ്രദേഴ്‌സ് പുറത്തുവിട്ടതോടെ ഇക്കാര്യത്തില്‍ ഏകദേശ സ്ഥിരീകരണം വന്നിരിക്കുകയാണ്.
ഏതായാലും തങ്ങളുടെ പ്രിയ കൂട്ടുകാരന് ഉപചാരപൂര്‍വ്വം വിടയോതുകയാണ് സോഷ്യല്‍ മീഡിയ. 'RIP കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക്' എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങാണ് ട്വിറ്ററില്‍.
RIP Cartoon network ??
— Shikhar Sagar (@crazy__shikhu) October 13, 2022
Thank you for all the memories and making our 90s kid childhood awesome pic.twitter.com/OrlEbdHbGg
90 കളിലെ ഞങ്ങളുടെ ബാല്യകാലെ രസകരമാക്കിയതിനും ഞങ്ങള്‍ക്ക് മനോഹരമായ ഓര്‍മകള്‍ സമ്മാനിച്ചതിനും നന്ദി- ഒരു പ്രേക്ഷകന്‍ ട്വിറ്ററില്‍ കുറിച്ചു. നീയില്ലാതെ എന്റെ ബാല്യം ഒരിക്കലും പൂര്‍ണമാവില്ലായിരുന്നു എന്നാണ് മറ്റൊരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
RIP Cartoon network ??
— Shikhar Sagar (@crazy__shikhu) October 13, 2022
Thank you for all the memories and making our 90s kid childhood awesome pic.twitter.com/OrlEbdHbGg
തങ്ങളുടെ ഓര്‍മകളും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ട ഷോകളുടെ പേരുകളും അവയുടെ പ്രത്യേകതകളുമാണ് മറ്റു ചിലര്‍ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, ഈ തീരുമാനം അബദ്ധമാണെന്നാണ് പലരുടെയും അഭിപ്രായം.പണം ലാഭിക്കാന്‍ നിങ്ങളുടെ സ്ട്രീമിംഗ് സേവനത്തില്‍ നിന്ന് പഴയ ഷോകള്‍ നീക്കംചെയ്യുന്നെന്നും വരാനിരിക്കുന്ന പ്രോജക്ടുകള്‍ റദ്ദാക്കുകയാണെന്നും ചിലര്‍ കമന്റ് ചെയ്തു.
Rip Cartoon Network Studios 1994-2022. The studio will be merged with Warner Bros. Animation. #RIPCartoonNetwork pic.twitter.com/DqK330VzKM
— VIV ‘ACE’ AJAY (@TarakSpace) October 12, 2022
1992 ഒക്ടോബര്‍ ഒന്നിനാണ് ചാനല്‍ ആരംഭിക്കുന്നത്. ബെറ്റി കോഹനാണ് ചാനല്‍ ആരംഭിക്കുന്നത്. പതിറ്റാണ്ടുകളായി നെഞ്ചേറ്റിയ ഒരു യുഗത്തിന്റെ അവസാനമെന്നാണ് പലരും ഈ വാര്‍ത്തയോട് പ്രതികരിച്ചത്. ബുധനാഴ്ചയാണ് വാര്‍ണര്‍ ബ്രദേഴ്‌സ് ആനിമേഷനും കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക് സ്റ്റുഡിയോയും ലയിപ്പിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.വാര്‍ണര്‍ ബ്രദേഴ്‌സ് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതായി വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വന്നത്.
Cartoon Network Studios Logos pic.twitter.com/FPvQ9sDMdm
— ?Hanna-Barbera ScreenCaps? (@HannaBarberaCap) October 12, 2022
കമ്പനിയുടെ തൊഴിലാളികളില്‍ 26% വരുന്ന 82 സ്‌ക്രിപ്റ്റഡ്, സ്‌ക്രിപ്റ്റ് ചെയ്യാത്ത, ആനിമേഷന്‍ ജീവനക്കാരെ പിരിച്ചുവിട്ടതായാണ് വാര്‍ത്ത. ഒഴിവുള്ള 43 സ്ഥാനങ്ങള്‍ നികത്താന്‍ വാര്‍ണര്‍ ബ്രോസ് ഇപ്പോള്‍ പദ്ധതിയിടുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."