2000 രൂപ മുതല്‍ ജനന സര്‍ട്ടിഫിക്കറ്റ് വരെ; ഒക്‌ടോബര്‍ ഒന്നു മുതല്‍ നിങ്ങളെ ബാധിക്കുന്ന ചില മാറ്റങ്ങള്‍
2000 രൂപ മുതല്‍ ജനന സര്‍ട്ടിഫിക്കറ്റ് വരെ; ഒക്‌ടോബര്‍ ഒന്നു മുതല്‍ നിങ്ങളെ ബാധിക്കുന്ന ചില മാറ്റങ്ങള്‍
ന്യൂഡല്‍ഹി: നിരവധി മാറ്റങ്ങളാണ് ഒന്ന് മുതല്‍ പേഴ്‌സണല്‍ ഫിനാന്‍സ് രംഗത്തു വരുന്നത്. പുതിയ ടിസിഎസ് നിയമങ്ങള്‍ നടപ്പിലാക്കുന്നതും മ്യൂച്വല്‍ ഫണ്ട് ഫോളിയോകള്‍ക്കും ഡീമാറ്റ് അക്കൗണ്ടുകള്‍ക്കുമായി അപേക്ഷകര്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധിയും ഉള്‍പ്പെടെസുപ്രധാന മാറ്റങ്ങളാണ് ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. കൂടാതെ, 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ ഉള്ള സമയപരിധിയും സെപ്തംബര്‍ 30 ആണ്.
മാറ്റങ്ങള്‍ നോക്കാം
*പുതിയ ടി.സി.എസ് നിയമങ്ങള്‍
വിദേശത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏഴ് ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാട് നടത്തിയാല്‍ ഒക്ടോബര്‍ ഒന്ന് ഒന്ന് മുതല്‍ 20 ശതമാനം ടി.സി.എസായി നല്‍കേണ്ടി വരും. അതേസമയം, പണം ചെലവഴിക്കുന്നത് വിദ്യാഭ്യാസആരോഗ്യ ആവശ്യങ്ങള്‍ക്കാണെങ്കില്‍ ഏഴ് ലക്ഷത്തിന് മുകളിലുള്ള തുകക്ക് അഞ്ച് ശതമാനം ടി.സി.എസ് നല്‍കിയാല്‍ മതിയാകും.
*2000 രൂപ നോട്ട് മാറ്റിവാങ്ങല്‍/നിക്ഷേപിക്കല്‍
2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനോ നിക്ഷേപിക്കാനോ ഉള്ള അവസാന തീയതിയും സെപ്തംബര്‍ 30 ആണ്. കഴിഞ്ഞ മെയിലാണ് 2000 രൂപ നോട്ടുകള്‍ ആര്‍.ബി.ഐ പിന്‍വലിച്ചത്. ഇത് മാറ്റിവാങ്ങാന്‍ സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചിരുന്നു.
*സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ആധാര്‍ കാര്‍ഡ്
പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് നിക്ഷേപം, മറ്റ് ചെറുകിട നിക്ഷേപ പദ്ധതികള്‍ എന്നിവയില്‍ പണം നിക്ഷേപിച്ചിട്ടുള്ളവര്‍ സെപ്റ്റംബര്‍ 30നകം ആധാര്‍ വിവരങ്ങള്‍ നല്‍കണം. ബാങ്കിലോ പോസ്റ്റ്ഓഫീസിലോ എത്തി വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.
*ഡിമാറ്റ്, ട്രേഡിങ് അക്കൗണ്ടുകള്‍ക്കുള്ള നോമിനേഷന്‍
ഓഹരി വിപണിയില്‍ ഡിമാറ്റ്, ട്രേഡിങ് അക്കൗണ്ടുകള്‍ക്ക് നോമിനേഷന്‍ ചേര്‍ക്കാനുള്ള അവസാന തീയതിയും സെപ്റ്റംബര്‍ 30 ആണ്. ഇതിന് ശേഷവും നോമിനേഷന്‍ ചേര്‍ത്തില്ലെങ്കില്‍ അക്കൗണ്ടുകള്‍ ഫ്രീസാവും. ഇതുസംബന്ധിച്ച് 2021 ജൂലൈ 23നാണ് സെബി ഉത്തരവിറക്കിയത്. 2023 മാര്‍ച്ച് 31നകം നോമിനി ചേര്‍ക്കണമെന്നായിരുന്നു ഉത്തരവ്. പിന്നീട് ഇത് സെപ്റ്റംബര്‍ വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു.
*മ്യൂച്ചല്‍ ഫണ്ടുകളുടെ നോമിനി ചേര്‍ക്കല്‍
നിലവിലുള്ള മ്യൂച്ചല്‍ ഫണ്ട് ഫോളിയോകള്‍ക്ക് നോമിനി ചേര്‍ക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. രണ്ട് പേര്‍ ഒരുമിച്ചുള്ള ഫണ്ടുകള്‍ക്കും ഇത്തരത്തില്‍ നോമിനി ചേര്‍ക്കണം. സെപ്റ്റംബര്‍ 30ന് ശേഷവും നോമിനി ചേര്‍ത്തില്ലെങ്കില്‍ ഫണ്ടുകള്‍ മരവിപ്പിക്കും.
*സര്‍ക്കാര്‍ ജോലികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ്
ആധാറിനും സര്‍ക്കാര്‍ ജോലിക്കുമുള്ള ഒറ്റരേഖ ഇനി ജനന സര്‍ട്ടിഫിക്കറ്റാകും. ജനനമരണ രജിസ്‌ട്രേഷന്‍ നിയമത്തില്‍ മാറ്റം വരുത്തിയതോടെയാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."