നന്മ സ്റ്റോറുകള്‍ പൂട്ടുന്നത് ജനവിരുദ്ധത: യൂത്ത് കോണ്‍ഗ്രസ്
കോഴിക്കോട്: ഓണക്കാലത്ത് നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടി വിലക്കയറ്റം ക്ഷണിച്ചുവരുത്തുന്ന നിലപാടിലും ഫാസിസ്റ്റ് നടപടിയിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സെപ്റ്റംബര്‍ ഒന്നിന് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അറിയിച്ചു.
100 കണക്കിന് നന്മ സ്റ്റോറുകള്‍ രാഷ്ടീയതാല്പര്യം മുന്‍നിര്‍ത്തി പൂട്ടുവാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്. ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുക വഴി പിണറായി സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ മുഖം പുറത്തുവന്നിരിക്കുകയാണ്. സ്ഥാപനം നഷ്ടത്തിലെന്നുപറഞ്ഞ് ഓണ്‍ലൈന്‍ മുഖാന്തരം മദ്യംവിറ്റ് ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം. സര്‍ക്കാരിന്റെ മധുവിധുകാലം അവസാനിച്ചെന്നും വീഴ്ചകള്‍ ഒന്നൊന്നായ് തുറന്നുകാട്ടാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭപാതയിലേക്ക് തിരിയുകയാണെന്നും ഡീന്‍ കുര്യാക്കോസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."